Leading News Portal in Kerala

MNREGA തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നു; ‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന | MNREGA Renamed to Pujya Bapu Gramin Rozgar Yojana’ | India


Last Updated:

ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് 2005-ലായിരുന്നു

News18
News18

ന്യൂഡൽഹി: മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റുന്നു. ഇതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

‘പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന’ എന്നാണ് പദ്ധതിയുടെ പുതിയ പേര്.

പുതിയ ബില്ലിൽ 100 തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. 2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയർത്താനും നീക്കമുള്ളതായാണ് സൂചന. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ നീക്കിവയ്ക്കും.

എംജിഎൻആർഇജിഎ എന്നും എൻആർഇജിഎ എന്നും ചുരുക്കപ്പേരിൽ അറിയപ്പെടുന്ന തൊഴിലുറപ്പ് പദ്ധതിയുടെ പേര് നിലവിൽ ഇംഗ്ലീഷിലായിരുന്നു. അത് ഹിന്ദിയിലേക്ക് മാറ്റിക്കൊണ്ടാണ് സർക്കാർ പുതിയ ബിൽ കൊണ്ടുവരുന്നത്. തൊഴിൽ ദിനങ്ങളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് തൊഴിലാളി സംഘടനകളും പ്രതിപക്ഷ പാർട്ടികളും നിരന്തരം ആവശ്യപ്പെട്ടിരുന്നത്. പേരുമാറ്റം സംബന്ധിച്ച പുതിയ ബിൽ ഈ സമ്മേളനകാലത്തുതന്നെ സർക്കാർ പാർലമെന്റിൽ അവതരിപ്പിച്ചേക്കും.

ദേശീയ തൊഴിലുറപ്പ് പദ്ധതി രാജ്യത്ത് ആദ്യമായി നടപ്പാക്കിയത് 2005-ലായിരുന്നു. 2009-ലാണ് മഹാത്മാ​ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയാക്കി ഇത് മാറ്റിയത്. ഗ്രാമീണ മേഖലകളിലെ സാമ്പത്തികമായി പിന്നാക്കെ നിൽക്കുന്ന അവിദഗ്ധ തൊഴിലാളികൾക്ക് 100 തൊഴിൽ ദിനങ്ങൾ നൽകുന്നതായിരുന്നു പദ്ധതി. നിലവിൽ 15.4 കോടി പേർ പദ്ധതിയുടെ ഭാഗമായി തൊഴിലെടുക്കുന്നുണ്ട്. ഇതിൽ കൂടുതലും സ്ത്രീകളാണ്.