നിതിൻ നബീൻ; ബിജെപി പിറന്ന ശേഷം ജനിച്ച ആദ്യ പാർട്ടി അധ്യക്ഷൻ; ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ കോട്ട തകർത്ത ചാണക്യൻ | nithin nabin bjp gets a president born after its inception | India
Last Updated:
ആർഎസ്എസ് ശാഖയിലൂടെ വളർന്നുവന്ന അദ്ദേഹത്തെ ആർഎസ്എസ് തന്നെയാണ് ബിജെപിയിലേക്ക് നിയോഗിച്ചത്
ബിജെപി എന്ന രാഷ്ട്രീയ കക്ഷിക്കും അതിന്റെ പുതിയ അധ്യക്ഷനും ഒരേ പ്രായമാണ് എന്ന് പറയാം. കൃത്യമായി പറഞ്ഞാൽ വെറും 48 ദിവസത്തെ വ്യത്യാസം മാത്രം.ജാർഖണ്ഡിലെ റാഞ്ചിയിൽ 1980 മെയ് 23-ന് ജനിച്ച നിതിൻ നബീനാണ് 1980 ഏപ്രിൽ 6 ന് പിറന്ന പാർട്ടിയെ ഇനി നയിക്കുക. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ജനിച്ച ആദ്യ പ്രധാനമന്ത്രിയാണ് നരേന്ദ്ര മോദി എങ്കിൽ ബിജെപി പിറന്ന ശേഷം ജനിച്ച് അതിന്റെ അധ്യക്ഷനാകുന്ന ആദ്യ വ്യക്തിയാണ് നിതിൻ നബീൻ.
ബിജെപി ദേശീയ വർക്കിംഗ് പ്രസിഡന്റായി ചുമതലയേറ്റ നിതിൻ നബീൻ നിലവിൽ ബീഹാർ നിതീഷ് കുമാർ മന്ത്രിസഭയിലെ അംഗമാണ്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വിജയം നേടിയ ഒരു ജനപ്രിയ നേതാവാണ് അദ്ദേഹം.
ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ കോട്ട തകർത്ത് ബിജെപി വൻ തിരിച്ചുവരവ് നടത്തിയ തിരഞ്ഞെടുപ്പിലൂടെയാണ് നിതിൻ നബീൻ എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയത്. കോൺഗ്രസിന്റെ കരുത്തനായ മുഖ്യമന്ത്രിയായിരുന്ന ഭൂപേഷ് ബാഗേലിന്റെ പതനത്തിന് സാക്ഷ്യം വഹിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. 2023 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ കോട്ട തകർത്ത് ബിജെപി വൻ തിരിച്ചുവരവ് നടത്തിയ സംഘടനയെ നിയന്ത്രിച്ചത് ചലിപ്പിച്ചത് അദ്ദേഹമായിരുന്നു.
ആർഎസ്എസ് ശാഖയിലൂടെ വളർന്നുവന്ന അദ്ദേഹത്തെ ആർഎസ്എസ് തന്നെയാണ് ബിജെപിയിലേക്ക് നിയോഗിച്ചത്. 2006-ൽ പട്‌ന പശ്ചിമ നിയമസഭാ മണ്ഡലത്തിൽ നിന്നും ആദ്യമായി എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന്, ബാങ്കിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നും 2010, 2015, 2020 വർഷങ്ങളിലും അദ്ദേഹം നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
യുവജനങ്ങളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കുന്നതിലും, ബിജെപിയുടെ സംഘടനാപരമായ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി പങ്കു വഹിച്ചിട്ടുണ്ട്. ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ ജനറൽ സെക്രട്ടറിയായും, ബീഹാർ സംസ്ഥാന അധ്യക്ഷനായും പ്രവർത്തിച്ച അദ്ദേഹത്തെ കാത്തിരിക്കുന്നത് ലോകത്തെ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങൾ ഉള്ള രാഷ്ട്രീയ പാർട്ടിയെ നയിക്കുക എന്ന വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്തമാണ് .
December 16, 2025 8:52 PM IST
നിതിൻ നബീൻ; ബിജെപി പിറന്ന ശേഷം ജനിച്ച ആദ്യ പാർട്ടി അധ്യക്ഷൻ; ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ കോട്ട തകർത്ത ചാണക്യൻ
