Leading News Portal in Kerala

ഇന്ത്യയിലെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റ് 15 ന് ഓടിത്തുടങ്ങും Indias first bullet train to start running on August 15 2027  | India


Last Updated:

508 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതി 2027 ഓഗസ്റ്റ് 15-നകം തയ്യാറാകുമെന്നും ഘട്ടം ഘട്ടമായി പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.  സൂറത്ത്-ബിലിമോറ സ്ട്രെച്ചായിരക്കും ആദ്യം പ്രവർത്തനക്ഷമമാകുന്നത്. തുടർന്ന് സൂറത്ത്-ബിലിമോറ സ്ട്രെച്ചും ശേഷം വാപി-സൂറത്തും പ്രവർത്തനക്ഷമമാകും. ഇതിനു പിന്നാലെ വാപി-അഹമ്മദാബാദ് സെക്ഷനും, തുടർന്ന് താനെ-അഹമ്മദാബാദ് സെക്ഷനും, ഒടുവിൽ മുംബൈ-അഹമ്മദാബാദ് കോറിഡോറും തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു.

508 കിലോമീറ്റദൈർഘ്യമുള്ളതാണ് മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതി.മണിക്കൂറിൽ 320 കിലോമീറ്റവേഗതയിട്രെയിനുകൾ ഓടിക്കാൻ കഴിയുന്ന തരത്തിലാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നത്.  പൂർണ്ണ ഇടനാഴി പ്രവർത്തനക്ഷമമാകുന്നതോടെ 508 കിലോമീറ്റർ ദൂരം ഏകദേശം 2 മണിക്കൂർ 17 മിനിറ്റിനുള്ളിപൂർത്തിയാക്കാമെന്നാണ് പ്രതീക്ഷ.

അഹമ്മദാബാദിലെ സബർമതിയെ മുംബൈയുമായി ബന്ധിപ്പിക്കുന്ന ഈ റെയിൽ പാത ഇന്ത്യയിലെ ആദ്യത്തെ അതിവേഗ റെയിൽ ഇടനാഴിയാണ്. 2017 ൽ ആരംഭിച്ച പദ്ധതിക്ക് 2023 ഡിസംബറിലാണ് പ്രാരംഭ സമയപരിധി നിശ്ചയിച്ചിരുന്നത്. എന്നാൻ, ഭൂമി ഏറ്റെടുക്കലുമായും മറ്റും ബന്ധപ്പെട്ട കാലതാമസം സമയപരിധി പുനഃപരിശോധിക്കാൻ കാരണമായി.

ഉദ്ഘാടന ഓട്ടം ആദ്യം ആസൂത്രണം ചെയ്തതിനേക്കാകൂടുതൽ ദൂരം സഞ്ചരിക്കുമെന്ന് വൈഷ്ണവ് പറഞ്ഞു. സൂറത്തിനും വാപിക്കും ഇടയിൽ 100 ​​കിലോമീറ്റായിരിക്കും ബുള്ളറ്റ് ട്രെയിൻ ആദ്യം ഓടിത്തുടങ്ങുക. നേരത്തെ, സൂറത്തിനും ബില്ലിമോറയ്ക്കും ഇടയിലുള്ള 50 കിലോമീറ്റദൂരത്തിൽ ഉദ്ഘാടന ഓട്ടം നടത്താനായിരുന്നു പദ്ധതി.