Leading News Portal in Kerala

‘മോദി ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം വീണ്ടെടുത്തു’; പ്രധാനമന്ത്രിയെ പ്രശംസിച്ച് മുകേഷ് അംബാനി Narendra Modi has Restored Indias Civilisational Self-Belief Mukesh Ambani praises PM | India


Last Updated:

മോദിയുടെ ദർശനം അടുത്ത 50 വർഷത്തേക്ക് ഇന്ത്യയുടെ പാതയെ പുനർനിർമ്മിച്ചുവെന്നും അംബാനി

News18
News18

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ നാഗരിക ആത്മവിശ്വാസം വീണ്ടെടുത്തുവെന്ന് പ്രശംസിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി. കച്ച്, സൗരാഷ്ട്ര മേഖലകൾക്കായുള്ള വൈബ്രന്റ് ഗുജറാത്ത് മേഖലാ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മോദിയുടെ ദർശനം അടുത്ത 50 വർഷത്തേക്ക് ഇന്ത്യയുടെ പാതയെ പുനർനിർമ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പ്രധാനമന്ത്രി മോദിയായിരുന്നു സമ്മേളനം ഉദ്ഘാടനം ചെയ്തത്.

“ഏറ്റവും ആദരണീയനായ പ്രധാനമന്ത്രി, താങ്കൾ ഇന്ത്യയുടെ നാഗരികമായ ആത്മവിശ്വാസം വീണ്ടെടുത്തു. ഇന്ത്യയുടെ ചരിത്രത്തിൽ ഇന്നത്തെപ്പോലെ ഇത്രയധികം പ്രതീക്ഷയും ആത്മവിശ്വാസവും ഇത്രയധികം ഊർജ്ജസ്വലതയും നമ്മൾ കണ്ടിട്ടില്ല,” അംബാനി പറഞ്ഞു.വൈബ്രന്റ് ഗുജറാത്ത് പ്രാദേശിക ഉച്ചകോടിയിൽ മോദി പങ്കെടുത്തതിലൂടെ സൗരാഷ്ട്രയ്ക്കും കച്ചിനും ലഭിച്ച വലിയ ബഹുമതിക്ക് താൻ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നുവെന്നും അംബാനി പറഞ്ഞു.

ഇന്ത്യ ഒരു ആഗോള ശക്തിയായി മാറിയ കാലഘട്ടമായി ചരിത്രം മോദി യുഗത്തെ അടയാളപ്പെടുത്തുമെന്നും അംബാനി പറഞ്ഞു.അടുത്ത 50 വർഷത്തേക്കും അതിനുശേഷവുമുള്ള ഇന്ത്യയുടെ പാതയെ മോദിയുടെ കാഴ്ചപ്പാട് പുനർനിർമ്മിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.നരേന്ദ്ര മോദി എന്ന അജയ്യമായ സംരക്ഷണ മതിൽ ഇന്ത്യക്ക് ഉള്ളതുകൊണ്ടാണ് ഭൗമരാഷ്ട്രീയ സാഹചര്യം ഉണ്ടാക്കുന്ന അപ്രതീക്ഷിതമായ പ്രതിസന്ധികൾക്കും വെല്ലുവിളികൾക്കും നമ്മുടെ ജനങ്ങളെ തൊടാനോ ബുദ്ധിമുട്ടിക്കാനോ കഴിയാത്തതെന്നും അംബാനി പറഞ്ഞു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, ഉപമുഖ്യമന്ത്രി ഹർഷ സംഘവി എന്നിവരുൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.