Leading News Portal in Kerala

Army Day |’സൈനികരുടെ സേവനം ഓരോ പൗരന്റെയും ഹൃദയത്തിൽ അഭിമാനം നിറയ്ക്കുന്നു’; സൈനിക ദിനത്തിൽ പ്രധാനമന്ത്രി മോദി PM narendra Modi Hails the courage and sacrifice of the armed forces on Army Day | India


Last Updated:

രാജ്യത്തിന്റെ വിദൂര പ്രദേശങ്ങൾ മുതൽ മഞ്ഞുമൂടിയ കൊടുമുടികൾ വരെ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരുടെ ധീരതയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

News18
News18

സൈനിക ദിനത്തിൽ സായുധ സേനയുടെ ധൈര്യത്തെയും ത്യാഗത്തെയും പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുഷ്‌കരവും അപകടകരവുമായ ഭൂപ്രദേശങ്ങളിലെ സൈനികരുടെ സേവനം ഓരോ പൗരന്റെയും ഹൃദയത്തിൽ അഭിമാനം നിറയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞു.

രാജ്യത്തിന്റെ വിദൂര പ്രദേശങ്ങമുതമഞ്ഞുമൂടിയ കൊടുമുടികൾ വരെ വിന്യസിക്കപ്പെട്ടിരിക്കുന്ന സൈനികരുടെ ധീരതയെ അദ്ദേഹം അഭിനന്ദിച്ചു. രാജ്യത്തിന്റെ അതിർത്തികൾ കാക്കുന്ന സൈനികർക്ക് അഭിവാദ്യങ്ങഅർപ്പിച്ച പ്രധാനമന്ത്രി അവരുടെ അർപ്പണബോധത്തെയും വീര്യത്തെയും അംഗീകരിക്കുകയും സായുധ സേനയ്ക്ക് കരുത്തും വിജയവും ആശംസിക്കുകയും ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുഖാർഗെയും ഇന്ത്യൻ സൈന്യത്തിന് ആദരമർപ്പിച്ചുകൊണ്ട് എക്സിൽ പോസ്റ്റ് ചെയ്തു. ദുർഘടമായ ഭൂപ്രദേശങ്ങളിഅതിർത്തികൾ സംരക്ഷിക്കുകയും, ആഭ്യന്തര സുരക്ഷയെ പിന്തുണയ്ക്കുകയും, പ്രകൃതി ദുരന്തങ്ങളിൽ സഹായം നൽകുകയും ചെയ്യുന്ന രാജ്യത്തിന്റെ ഉറച്ച കവചമാണ് സൈന്യമെന്ന് അദ്ദേഹം പറഞ്ഞു.രാജ്യത്തെ സുരക്ഷിതമായി നിലനിർത്തുന്ന സൈന്യത്തിന്റെ ധൈര്യത്തിനും, പ്രൊഫഷണലിസത്തിനും, നിസ്വാർത്ഥ ത്യാഗ മനോഭാവത്തിനും ഇന്ത്യ എന്നും കടപ്പെട്ടിരിക്കുന്നുവെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/India/

Army Day |’സൈനികരുടെ സേവനം ഓരോ പൗരന്റെയും ഹൃദയത്തിൽ അഭിമാനം നിറയ്ക്കുന്നു’; സൈനിക ദിനത്തിൽ പ്രധാനമന്ത്രി മോദി