ഇനി ടെസ്റ്റ് ക്രിക്കറ്റിലും നേരം പ്രധാനം; ടെസ്റ്റ് പരമ്പരകളില്‍ ഐസിസിയുടെ സ്റ്റോപ് ക്ലോക്ക് | ICC to have stop clocks for all test matches
Last Updated:
ഏകദിന പരമ്പരകളില്‍ സ്റ്റോപ് ക്ലോക്ക് അവതരിപ്പിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം
കുറഞ്ഞ ഓവര്‍ നിരക്കിന്റെ പ്രശ്‌നം പരിഹരിക്കുന്നതിനായി ടെസ്റ്റ് ക്രിക്കറ്റ് പരമ്പരകളില്‍ സ്റ്റോപ് ക്ലോക്ക് അവതരിപ്പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. ഏകദിന പരമ്പരകളില്‍ സ്റ്റോപ് ക്ലോക്ക് അവതരിപ്പിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഈ നീക്കം. ജൂണ്‍ 17ന് ആരംഭിച്ച ബംഗ്ലാദേശ്-ശ്രീലങ്ക രണ്ടാമത്തെ ടെസ്റ്റ് പരമ്പരയില്‍ ആദ്യമായി സ്റ്റോപ് ക്ലോക്ക് അവതരിപ്പിച്ചു.
ഓവറുകള്‍ക്കിടയില്‍ പൂജ്യം മുതല്‍ 60 സെക്കന്‍ഡ് വരെ എണ്ണുന്ന തേര്‍ഡ് അമ്പയര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഒരു ഓണ്‍-ഗ്രൗണ്ട് ഇലക്ട്രോണിക്‌സ ക്ലോക്കാണ് ഇത്. ഈ സമയപരിധിക്കുള്ളില്‍ അടുത്ത ഓവര്‍ എറിയാന്‍ ഫീല്‍ഡിംഗ് ടീം തയ്യാറായിരിക്കണം. അവര്‍ അത് പാലിക്കുന്നില്ലെങ്കില്‍ അവര്‍ക്ക് ആദ്യം രണ്ട് മുന്നറിയിപ്പുകള്‍ നല്‍കും. മൂന്നാമത്തെ മുന്നറിയിപ്പിനുള്ളില്‍ ബോളിംഗിന് തയ്യാറായില്ലെങ്കില്‍ ഫീല്‍ഡിംഗ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ചുമത്തും.
ടി20, ഏകദിന പരമ്പരകളില്‍ ഇത് ഉപയോഗിച്ചതിന് സേഷം ഗുണപരമായ ഫലങ്ങള്‍ കണ്ടെത്തിയതിന് ശേഷമാണ് ടെസ്റ്റ് ക്രിക്കറ്റിലും സ്റ്റോപ് ക്ലോക്ക് അവതരിപ്പിച്ചത്. ഐസിസിയുടെ ചീഫ് എക്‌സിക്യുട്ടിവ് കമ്മറ്റിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്റ്റോപ് ക്ലോക്കുകള്‍ നടപ്പിലാക്കിയതിന് ശേഷം ഒരു ഏകദിന മത്സരത്തില്‍ ഏകദേശം 20 മിനിറ്റ് ലാഭിച്ചുവെന്ന് വ്യക്തമാക്കുന്നു.
സ്റ്റോപ് ക്ലോക്കിന് പുറമെ മറ്റ് നിരവധി നിയമങ്ങളിലും ഐസിസി മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. ഡിസിഷന്‍ റിവ്യൂ സിസ്റ്റം(ഡിആര്‍എസ്) പ്രോട്ടോക്കോളുകളും പരിഷ്‌കരിച്ചു. ടെസ്റ്റുകളിലെ ഓവര്‍ റേറ്റ് പെനാല്‍റ്റിയും പുതുക്കിയിട്ടുണ്ട്.
പന്തില്‍ ഉമിനീറിന്റെ സാന്നിധ്യം കണ്ടെത്തിയാല്‍ ഉടന്‍ അത് മാറ്റാന്‍ ഇനി അമ്പയര്‍മാര്‍ക്ക് കഴിയില്ല. പന്തിന്റെ അവസ്ഥയില്‍ കാര്യമായ മാറ്റം ഉണ്ടായെങ്കില്‍ മാത്രമെ അമ്പയര്‍മാര്‍ അത് മാറ്റുകയുള്ളൂ. ഒന്നുകില്‍ അത് വളരെ നനഞ്ഞതായും അല്ലെങ്കില്‍ തിളക്കം വര്‍ധിച്ചതായും തോന്നുകയാണെങ്കില്‍ അമ്പയർമാർക്ക് പന്ത് മാറ്റാവുന്നതാണ്.
ഇതിന് പുറമെ പുതിയൊരു പെനാലിറ്റി കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഒരു ബാറ്റ്‌സ്മാന്‍ ഒരു നേട്ടം കൈവരിക്കാന്‍ മനപ്പൂര്‍വം ഷോര്‍ട്ട് റണ്‍ ചെയ്തതായി കണ്ടെത്തിയാല്‍ ഏത് ബാറ്റ്‌സ്മാനാണ് സ്‌ട്രൈക്കില്‍ വേണ്ടതെന്ന് അമ്പയര്‍മാര്‍ ഫീല്‍ഡിംഗ് ടീമിനോട് ചോദിക്കും. ഇതിന് പുറമെ ബാറ്റിംഗ് ടീമിന് അഞ്ച് റണ്‍സ് നല്‍കുന്നത് ചെയ്യുന്നത് തുടരുകയും ചെയ്യും. ക്രീസില്‍ കയറാതെ ബാറ്റര്‍മാര്‍ റണ്ണിംഗ് പൂര്‍ത്തിയാക്കുന്നതാണ് ഷോര്‍ട് റണ്‍. നിലവില്‍ റണ്ണിങ്ങിനിടെ ബാറ്റര്‍മാര്‍ ബാറ്റിംഗ്, പോപ്പിംഗ് ക്രീസുകളില്‍ എത്താത്ത സാഹചര്യങ്ങളില്‍ അഞ്ച് റണ്‍സ് പെനാല്‍റ്റിയാണ് ശിക്ഷ.
Thiruvananthapuram,Kerala
June 27, 2025 4:54 PM IST