Leading News Portal in Kerala

റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് (RFYC) ഫുട്ബോൾ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഫുട്ബോൾ ക്ലിനിക്|Football clinic to mark 10th anniversary of Reliance Foundation Young Champs (RFYC) Football Academy


Last Updated:

പത്ത് വർഷത്തിനിടയിൽ, RFYC ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങുള്ള ഫുട്ബോൾ അക്കാദമികളിൽ ഒന്നായി മാറിയിട്ടുണ്ട്

News18News18
News18

പാലക്കാട്: റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് (RFYC) ഫുട്ബോൾ അക്കാദമിയുടെ ടെ പത്താം വാർഷികത്തോടനുബന്ധിച്ച്, പാലക്കാട്ട് യുവ ഫുട്ബോൾ താരങ്ങൾക്കായി ഒരു പരിശീലന ക്ലിനിക് സംഘടിപ്പിച്ചു. അക്കാദമിയുടെ ഹെഡ് ഓഫ് സ്‌കൗട്ടിംഗായ സ്റ്റീഫൻ ചാൾസിന്റെ നേതൃത്വത്തിൽ നടന്ന സെഷനിൽ, സംസ്ഥാനത്തെ ശ്രദ്ധേയമായ പൂർവ വിദ്യാർത്ഥികളായ അലൻ സാജിയും (FC ഗോവ) റാഷിദ് സി.കെയും (ബെംഗളൂരു FC) പങ്കെടുത്തു.

പരിശീലന സെഷനിൽ, പങ്കെടുക്കുന്ന കുട്ടികൾക്ക് പാസിംഗ്, അറ്റാക്ക്-ഡിഫൻസ്, 1 vs 1, 2 vs 2 ഡ്രിൽസുകൾ ഉൾപ്പെടെയുള്ള വിവിധ പരിശീലനവും ലഭ്യമായി. കുട്ടികൾക്ക് ഒരു ചെറിയ ഫുട്ബോൾ മത്സരത്തിലൂടെയും കളിയുടെ രസതന്ത്രം ആഴത്തിൽ മനസിലാക്കാനും, പ്രൊഫഷണൽ ലെവലിൽ ഫുട്ബോൾ എങ്ങനെയാണെന്ന് അലൻ സാജിയും റാഷിദ് സി.കെയും പങ്കുവച്ച അറിവുകളിലൂടെ മനസ്സിലാക്കാനും കഴിഞ്ഞു.

പത്ത് വർഷത്തിനിടയിൽ, RFYC ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന റേറ്റിങ്ങുള്ള ഫുട്ബോൾ അക്കാദമികളിൽ ഒന്നായി മാറിയിട്ടുണ്ട്. അതിന്റെ ഹൈലി ക്വാളിഫൈഡ് കോച്ചിങ് സ്റ്റാഫ്, മറ്റ് സാങ്കേതിക സൗകര്യങ്ങൾ എന്നിവയുടെ സഹായത്തോടെ കുട്ടികളിൽ ഫുട്ബോൾ കഴിവുകൾ മാത്രമല്ല, ഫുട്ബോൾ മൈതാനത്തിന് പുറത്തുള്ള അവരുടെ ആകെ വികസനവും ലക്ഷ്യമിടുന്ന അക്കാദമിയാണ് RFYC.

മലയാളം വാർത്തകൾ/ വാർത്ത/Sports/

റിലയൻസ് ഫൗണ്ടേഷൻ യംഗ് ചാംപ്‌സ് (RFYC) ഫുട്ബോൾ അക്കാദമിയുടെ പത്താം വാർഷികത്തോടനുബന്ധിച്ച് ഫുട്ബോൾ ക്ലിനിക്