Leading News Portal in Kerala

ദിസ് ടൈം ഫോർ ആഫ്രിക്ക; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപിൽ ഓസീസിനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം|South Africa beats Australia in 5 wickets to win maiden World Test Championship


Last Updated:

നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്

News18News18
News18

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപിൽ ഓസീസിനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം. നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയെ അഞ്ചു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക തോൽപ്പിച്ചത്. എയ്ഡന്‍ മാര്‍ക്രത്തിന്‍റെ സെഞ്ചുറിയാണ് കളിയിൽ നിർണായകമായത്. ഒപ്പം ക്യാപ്റ്റൻ ടെംബ ബാവുമയുടെ ഇന്നിങ്സും വിജയത്തിലെത്തിച്ചു.

സ്കോർ: ഓസ്ട്രേലിയ– 212, 207. ദക്ഷിണാഫ്രിക്ക–138, അഞ്ചിന് 282. റബാദ രണ്ടിന്നിങ്സിലുമായി 9 വിക്കറ്റുകള്‍ നേടി. മാര്‍ക്രം 207 പന്തിൽ 14 ഫോറുകൾ സഹിതം 136 റൺസെടുത്തു. ക്യാപ്റ്റൻ ടെംബ ബാവുമ 134 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 66 റൺസെടുത്തു പുറത്തായി. ഡേവിഡ് ബേഡിങ്ങാമും (49 പന്തിൽ 21), കൈൽ വെരെയ്നെയും (13 പന്തിൽ നാല്) പുറത്താകാതെനിന്നു.

56 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തോടെ 213 റൺസിൽ മത്സരത്തിന്റെ നാലാം ദിനത്തിൽ ബാറ്റിങ് വീണ്ടും ആരംഭിച്ച ദക്ഷിണാഫ്രിക്ക, ആദ്യ സെഷനിൽതന്നെ വിജക്കിരീടം ചൂടുകയായിരുന്നു. നാലാം ദിവസം ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെ തന്നെ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബ ബാവുമയെ നഷ്ടമായി.

പാറ്റ് കമിൻസ് എറിഞ്ഞ 59–ാം ഓവറിന്റെ അവസാന പന്തിൽ അലക്സ് ക്യാരി ക്യാച്ചെടുത്തു ബാവുമയെ ഔട്ട് ആക്കി. 8 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സിനെ മിച്ചൽ സ്റ്റാർക്ക് ബോൾഡ് ചെയ്തു. പിന്നാലെയെത്തിയ ഡേവിഡ് ബേഡിങ്ങാം മാർക്രത്തിന് പിന്തുണ നൽകി. പിന്നാലെ ദക്ഷിണാഫ്രിക്ക വിജയക്കുതിപ്പ് ആരംഭിച്ചു. ജയിക്കാൻ 6 റൺസ് ബാക്കി നിൽക്കുമ്പോഴാണ് ജോഷ് ഹെയ്സൽവുഡിന്റെ പന്തിൽ മാർക്രം പുറത്തായത്.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ദിസ് ടൈം ഫോർ ആഫ്രിക്ക; ലോക ടെസ്റ്റ് ചാംപ്യന്‍ഷിപിൽ ഓസീസിനെ തകർത്ത് ദക്ഷിണാഫ്രിക്കയ്ക്ക് കന്നിക്കിരീടം