Leading News Portal in Kerala

Sanju Samson : സഞ്ജു ഇനി ചെന്നൈയുടെ പുതിയ ‘തല’യോ? ‌വൈറലായി താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്| Sanju Samson Instagram post left fans talking about changing his IPL team and moving to Chennai Super Kings


Last Updated:

താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് താരം ചെന്നൈയിലേക്ക് മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്

ധോണിയും സഞ്ജു സാംസണുംധോണിയും സഞ്ജു സാംസണും
ധോണിയും സഞ്ജു സാംസണും

തിരുവനന്തപുരം: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് വിട്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറുന്നുവെന്ന ചർച്ച സമൂഹ മാധ്യമങ്ങളിൽ വലിയ ചര്‍ച്ചയായി. താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു പോസ്റ്റുമായി ബന്ധപ്പെടുത്തിയാണ് താരം ചെന്നൈയിലേക്ക് മാറുകയാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടക്കുന്നത്. മഹേന്ദ്രസിങ് ധോണിയുടെ പിൻഗാമിയായി സഞ്ജു ചെന്നൈയുടെ ‘തല’യാകുമെന്നാണ് പ്രചാരണം.

ഭാര്യ ചാരുലതക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സഞ്ജു നൽകിയ രണ്ടു വാക്കുകളാണ് പ്രചാരണങ്ങൾക്ക് പിന്നിൽ. ഇരുവരും ഒന്നിച്ച് റോഡ് മുറിച്ചുകടക്കുന്ന ചിത്രമാണ് ഇത്. ‘ടൈം ടു മൂവ്’ എന്ന കുറിപ്പോടെയാണ് ചിത്രം ഇൻസ്റ്റയിൽ പങ്കുവച്ചത്. ഇതോടെയാണ് താരം ചെന്നൈ സൂപ്പർ കിങ്സിലേക്ക് മാറുന്നുവെന്ന പ്രചാരണം ആരംഭിച്ചത്.

റോഡിലെ മഞ്ഞലൈൻ മുറിച്ചുകടക്കുന്ന ചിത്രത്തിന് ‘ടൈം ടു മൂവ്’ എന്ന് ക്യാപ്ഷൻ നൽകിയത് ചെന്നൈയിലേക്കുള്ള വരവിന്റെ സൂചനയാണെന്നാണ് ആരാധകരുടെ കണ്ടെത്തൽ. പിന്നണിയിൽ ‘ഏഴാം അറിവ്’ എന്ന തമിഴ് ചിത്രത്തിലെ ഗാനം ചേർത്തതും ചെന്നൈയിലേക്കുള്ള വരവിനെയാണ് സൂചിപ്പിക്കുന്നതെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു.

എന്നാൽ, സഞ്ജു രാജസ്ഥാൻ വിടുമെന്നോ ചെന്നൈ സൂപ്പർ കിങ്സിൽ ചേരുമെന്നോ ഔദ്യോഗികമായ വിവരമൊന്നുമില്ല. 18-ാം സീസണിൽ പരിക്കിനെ തുടർന്ന് സഞ്ജുവിന് എല്ലാ മത്സരങ്ങളിലും കളിക്കാനായിരുന്നില്ല. സഞ്ജുവിന്റെ അഭാവത്തിൽ യുവതാരം റിയാൻ പരാഗാണ് ഏതാനും മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ചത്. സീസണിൽ പ്രകടനം തീർത്തും മോശമായതോടെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ 9-ാം സ്ഥാനത്താണ് സീസൺ പൂർത്തിയാക്കിയത്.

മറുവശത്ത് ചെന്നൈയാകട്ടെ പത്താം സ്ഥാനത്താണ് സീസണ്‍ അവസാനിപ്പിച്ചത്. തുടക്കത്തിൽ ഋതുരാജ് ഗെയ്‌ക്‌വാദ് ആയിരുന്നു ക്യാപ്റ്റനെങ്കിലും താരം പരുക്കേറ്റ് പുറത്തായതോടെ ധോണി തന്നെ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്തിരുന്നു.