Leading News Portal in Kerala

UEFA| യുവേഫ നേഷൻസ് ലീഗ് കിരീടം പോർച്ചുഗലിന്; പെനാൽറ്റി ഷൂട്ടൗട്ടിൽ‌ സ്പെയിനിനെ തകര്‍ത്തു| Portugal won UEFA Nations League final after beating Spain 5-3 on penalty shootout


Last Updated:

യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി

2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്
2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്

പെനൽറ്റി ഷൂട്ടൗട്ടുവരെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ സ്പെയിനിനെ വീഴ്ത്തി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന് യുവേഫ നേഷൻസ് ലീഗ് കിരീടം. മ്യൂണിക്കിലെ അലിയാൻസ് അരീനയിൽ 5-3നാണ് പോർച്ചുഗലിന്റെ ഷൂട്ടൗട്ട് വിജയം. 2019ലെ പ്രഥമ യുവേഫ നേഷൻസ് ലീഗിൽ കിരീടം ചൂടിയ പോർച്ചുഗലിന്റെ രണ്ടാം കിരീടമാണിത്.

നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും രണ്ടു ഗോൾ വീതം നേടി സമനില പാലിച്ചു. ഷൂട്ടൗട്ടിൽ പോർച്ചുഗലിനായി കിക്കെടുത്തവരെല്ലാം ലക്ഷ്യം കണ്ടപ്പോൾ, സ്പാനിഷ് താരം അൽവാരോ മൊറാട്ടയുടെ കിക്ക് പോർച്ചുഗീസ് ഗോൾകീപ്പർ ഡിയേഗോ കോസ്റ്റ തടുത്തതാണ് നിർണായകമായത്. ഷൂട്ടൗട്ടില്‍ പോർച്ചുഗലിനായി ഗോൺസാലോ റാമോസ്, വിട്ടീഞ്ഞ, ബ്രൂണോ ഫെർണാണ്ടസ്, ന്യൂനോ മെൻഡസ്, റൂബൻ ഡയസ് എന്നിവരാണ് ലക്ഷ്യം കണ്ടത്. സ്പെയിനിനായി മൈക്കൽ മെറീനോ, അലക്സ് ബയേന, ഇസ്കോ എന്നിവരും ലക്ഷ്യം കണ്ടു. യുവതാരം ന്യൂനോ മെൻഡസിന്റെ തകർപ്പൻ പ്രകടനമാണ് പോർച്ചുഗലിന് കിരീടത്തിലേക്ക് വഴിതെളിച്ചത്. നിർണായക ഗോളുമായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും തിളങ്ങി.

ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ നേടിയ ഗോളിലാണ് പോർച്ചുഗൽ സ്പെയിനെ സമനിലയിൽ തളച്ചത്. ആദ്യപകുതിയിൽ സ്പെയിൻ 2–1ന് മുന്നിലായിരുന്നു. 61ാം മിനിറ്റിലാണ് റൊണാൾഡോ നിർണായക ഗോൾ നേടിയത്. യുവതാരം ന്യൂനോ മെൻഡസിന്റെ (26ാം മിനിറ്റ്) വകയായിരുന്നു പോർച്ചുഗലിന്റെ ആദ്യ ഗോൾ. യുവതാരം മാർട്ടിൻ സുബിമെൻഡി (21ാം മിനിറ്റ്), മൈക്കൽ ഒയാർസബാൽ (45ാം മിനിറ്റ്) എന്നിവരാണ് സ്പെയിനിനായി ലക്ഷ്യം കണ്ടത്.

90 മിനിറ്റിന് ശേഷവും സമനില തുടര്‍ന്നതോടെ മത്സരം അധിക സമയത്തേക്ക് നീണ്ടു. എന്നാല്‍, 120 മിനിറ്റിന് ശേഷവും വിജയഗോള്‍ നേടാന്‍ ടീമുകള്‍ക്ക് സാധിച്ചില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലും ഇരു ടീമുകളും ഒന്നിന് പിറകെ ഒന്നായി വല കുലുക്കി. എന്നാല്‍ നാലാമതായി വന്ന അല്‍വെരോ മൊറാട്ടയുടെ കിക്ക് പോർച്ചൂഗീസ് ഗോളി ഡിയോഗ കോസ്റ്റ തടഞ്ഞു. പിന്നാലെ വന്ന റൂബെന്‍ നെവെസ് അഞ്ചാം ഗോള്‍ നേടിയതോടെ 5-3 നിലയില്‍ പോർച്ചുഗല്‍ വിജയം ഉറപ്പിച്ചു.