Last Updated:
മാര്‍ച്ച് 22 തുടങ്ങി ജൂണ്‍ 3 വരെ നടന്ന ഐപിഎല്ലിന്റെ 18ാമത്തെ പതിപ്പില്‍ 74 മത്സരങ്ങളാണ് ഉണ്ടായിരുന്നത്
ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിംഗ്‌സിനെ ആറ് വിക്കറ്റിന് തോല്‍പ്പിച്ചാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു തങ്ങളുടെ കന്നി കീരീടം നേടിയത്. 18 വര്‍ഷത്തെ ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് ആര്‍സിബി കിരീടം നേടുന്നത്. മാര്‍ച്ച് 22 തുടങ്ങി ജൂണ്‍ 3 വരെ നടന്ന ഐപിഎല്ലിന്റെ 18ാമത്തെ പതിപ്പില്‍ 74 മത്സരങ്ങളാണ് ഉണ്ടായിരുന്നത്. ഈ 74 മത്സരങ്ങള്‍ക്കിടെ നിരവധി റെക്കോഡുകളാണ് പിറന്നത്.
2025 ഐപിഎല്‍ സീസണില്‍ പിറന്ന പ്രധാന റെക്കോഡുകള്‍
- ഐപിഎല്ലില്‍ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി രാജസ്ഥാന്‍ റോയല്‍സിലെ വൈഭവ് സൂര്യവംശി റെക്കോഡിട്ടു. 2025 ഏപ്രില്‍ 19ന് ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ കളിക്കുമ്പോള്‍ ബിഹാര്‍ സ്വദേശിയും ഇടംകൈയ്യന്‍ ബാറ്റ്‌സ്മാനുമായ വൈഭവിന് 14 വയസ്സും 23 ദിവസവുമായിരുന്നു പ്രായം.
- ടി20യില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞയാള്‍: ടി20 ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍ എന്ന റെക്കോഡ് വൈഭവ് സൂര്യവംശി നേടി. ഏപ്രില്‍ 28ന് സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നടന്ന മത്സരത്തില്‍ 35 പന്തിലാണ് അദ്ദേഹം സെഞ്ചുറി നേടിയത്.
- ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎല്‍ സെഞ്ചുറി: ഏപ്രില്‍ 28ന് ജയ്പൂരില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ്-ഗുജറാത്ത് ടൈറ്റന്‍സ് മത്സരത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോഡും വൈഭവ് സൂര്യവംശി തകര്‍ത്തു. വെറും 35 പന്തിലാണ് അദ്ദേഹം നൂറ് റണ്‍സെടുത്തത്.
- ഐഎപിഎല്ലില്‍ ഒരു ഇന്ത്യന്‍ കളിക്കാരന്‍ നേടുന്ന ഉയര്‍ന്ന സ്‌കോര്‍: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി 55 ബോളില്‍ 141 റണ്‍സ് നേടി അഭിഷേക് ശര്‍മ പുത്തന്‍ റെക്കോഡിട്ടു. ഒരു ഐപിഎല്‍ മത്സരത്തില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണിത്.
- ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ബാറ്റ്‌സ്മാന്‍: ഐപിഎല്‍ ചരിത്രത്തില്‍ ഓറഞ്ച് ക്യാപ് നേടുന്ന ഏറ്റവുംപ്രായം കുറഞ്ഞ ബാറ്റ്‌സ്മാനായി സായ് സുദര്‍ശന്‍ മാറി. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി 23 വയസ്സും ഏഴ് മാസവും 19 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. 15 മത്സരങ്ങളില്‍ നിന്നായി 759 റണ്‍സാണ് അദ്ദേഹം നേടിയത്.
- ഹോം ഗ്രൗണ്ടില്‍ നടന്ന എല്ലാ മത്സരങ്ങളിലും വിജയിച്ച റെക്കോഡ്: ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഐപിഎല്‍ സീസണില്‍ ഹോം ഗ്രൗണ്ടില്‍ കളിച്ച ഏഴ് എല്ലാ മത്സരങ്ങളിലും വിജയിക്കുന്ന ആദ്യ ടീമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മാറി.
- ഒരു സീസണില്‍ 700 റണ്‍സ് നേടുന്ന ആദ്യ നോണ്‍-ഓപ്പണര്‍: മുംബൈ ഇന്ത്യന്‍സിനായി 2025ലെ 16 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി സൂര്യകുമാര്‍ യാദവ് 717 റണ്‍സ് നേടി.
- മൂന്ന് ടീമുകളിലായി ഐപിഎല്‍ ഫൈനലില്‍ എത്തുന്ന ആദ്യ കാപ്റ്റനായി ശ്രേയസ്സ് അയ്യര്‍
- ഐപിഎല്‍ ചരിത്രത്തില്‍ ഒരു ടി20 മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 200ല്‍ പരം ലക്ഷ്യം പിന്തുടര്‍ന്ന ആദ്യ ടീമായി പഞ്ചാബ് കിംഗ്‌സ് മാറി.
- സിഎസ്‌കെ പത്താം സ്ഥാനത്ത്: ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോയിന്റ് പട്ടികയില്‍ ഏറ്റവും അവസാന സ്ഥാനത്തായി.
- 200 വിക്കറ്റ് എടുത്ത് എംഎസ് ധോണി: ഐപിഎല്‍ ചരിത്രത്തില്‍ 200 വിക്കറ്റെടുക്കുന്ന ആദ്യ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി എംഎസ് ധോണി മാറി. ഇതുവരെ കളിച്ച 278 മത്സരങ്ങളില്‍ നിന്ന് 154 ക്യാച്ചുകളും 47 സ്റ്റംപിഗും അദ്ദേഹം എടുത്തിട്ടുണ്ട്.
- ഐപിഎല്‍ ചരിത്രത്തില്‍ 150 മത്സരങ്ങള്‍ വിജയിക്കുന്ന ആദ്യ ടീമായി മുംബൈ ഇന്ത്യന്‍സ് മാറി.
- 1000 ബൗണ്ടറികള്‍: ഐപിഎല്ലിന്റെ ഇതുവരെയുള്ള ചരിത്രത്തില്‍ 1000 ബൗണ്ടറികള്‍ നേടുന്ന ആദ്യ കളിക്കാരനായി വിരാട് കോലി മാറി. ഏപ്രില്‍ 10ന് ബംഗളൂരുവില്‍ ഡൽഹി കാപ്പിറ്റൽസിനെതിരേ നടന്ന മത്സരത്തിലാണ് ആര്‍സിബിയുടെ മത്സരത്തിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.
- ഐപിഎല്‍ ചരിത്രത്തില്‍ വിക്കറ്റ് നഷ്ടപ്പെടാതെ 200ലധികം റണ്‍സ് നേടുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് മാറി. സായ് സുദര്‍സനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്നാണ് ഈ റണ്‍സ്മല തീര്‍ത്തത്. മേയ് 18ന് ഡല്‍ഹിയില്‍ ഗുജറാത്ത് ടൈറ്റന്‍സും ഡല്‍ഹി കാപിറ്റല്‍സും തമ്മില്‍ നടന്ന ഐപിഎല്‍ മത്സരത്തിലാണ് ഈ നേട്ടം സ്വന്തമാക്കിയത്.
- ഐപിഎല്‍ 2025 ഫൈനലില്‍ ക്രുണാല്‍ പാണ്ഡ്യ പിഒടിഎം പുരസ്‌കാരം നേടി. രണ്ട് ഐപിഎല്‍ ഫൈനലുകളില്‍ പിഒടിഎം അവാര്‍ഡ് നേടിയ ആദ്യ കളിക്കാനാരനാണ് അദ്ദേഹം.
- ഐപിഎല്‍ 2025ല്‍ 10 ടീമുകള്‍ ചേര്‍ന്ന് 74 മത്സരങ്ങളില്‍ നിന്നായി ആകെ 26,381 റണ്‍സ് നേടി. കൂടാതെ, 2245 ഫോറുകളും 1294 സിക്‌സറുകളും പിറന്നു.
- ടി20യില്‍ ഒരു ടീമിനായി ഏറ്റവും അധികം വിക്കറ്റുകള്‍ നേടുന്ന താരം: മേയ് 25ന് ഡല്‍ഹിയില്‍ നടന്ന കെകെആര്‍-എസ്ആര്‍എച്ച് മത്സരത്തില്‍ ടി20യില്‍ ഒരു ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ താരമെന്ന റെക്കോഡ് സുനില്‍ നരൈന്‍ തകര്‍ത്തു. ഇതുവരെ കളിച്ച 198 മത്സരങ്ങളില്‍ നിന്ന് അദ്ദേഹം 210 വിക്കറ്റുകള്‍ നേടി.
- ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറി: ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ അര്‍ധ സെഞ്ചുറിയും ഏറ്റവും കൂടുതല്‍ 50+ സ്‌കോറുകളും(71) നേടിയ താരമെന്ന റെക്കോഡ് വിരാട് കോലി സ്വന്തമാക്കി.
- 3 ഐപിഎല്‍ ടീമുകള്‍ക്കെതിരേ സെഞ്ചുറി: ഐപിഎല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനായി കെഎല്‍ രാഹുല്‍ മാറി.
- പ്രിയാന്‍സ് ആര്യ ഐപിഎല്‍ 2025 സീസണില്‍ 17 മത്സരങ്ങളില്‍ നിന്നായി 475 റണ്‍സാണ് നേടിയത്. ഈ തന്റെ കന്നി ഐപിഎല്‍ സീസണില്‍ ഒരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സാണിത്.
- ഐപിഎല്ലില്‍ ഇതുവരെ കളിച്ച 51 മത്സരങ്ങളില്‍ നിന്ന് പ്രഭ്‌സിമ്രാന്‍ സിംഗ് 1305 റണ്‍സ് നേടിയിട്ടുണ്ട്. ഐപിഎല്ലില്‍ ഇത്രയധികം റൺസ് നേടുന്ന ഒരു അണ്‍ക്യാപ്ഡ് കളിക്കാരനെന്ന റെക്കോഡ് അദ്ദേഹത്തിന്റെ പേരിലായി.
- ഐപിഎല്ലിലെ ഏറ്റവും കൂടുതല്‍ ഫോറുകള്‍: ജൂണ്‍ 3ന് നടന്ന ഐപിഎല്‍ 2025 ഫൈനലില്‍ ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ഫോണുകള്‍ നേടിയതിന്റെ റെക്കോഡ് കോലി തകര്‍ത്തു.
- പഞ്ചാബ് കിംഗ്‌സിനായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: ഐപിഎല്‍ 2025ല്‍ 17 മത്സരങ്ങളില്‍ നിന്ന് അര്‍ഷ്ദീപ് 21 വിക്കറ്റുകളാണ് നേടിയത്. പിയൂഷ് ചൗളയുടെ റെക്കോഡാണ് അദ്ദേഹം തകര്‍ത്തത്.
- ഒരു ടീമിനായി 300 സിക്‌സറുകള്‍: ഒരൊറ്റ ഐപിഎല്‍ ടീമിനുവേണ്ടി ലോകത്താദ്യമായി 300 സിക്‌സറുകള്‍ നേടുന്ന ആദ്യ കളിക്കാരനെന്ന നേട്ടം വിരാട് കോലി സ്വന്തമാക്കി.
- മേയ് 30ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരേ നടന്ന ഐപിഎല്‍ 2025 എലിമിനേറ്റര്‍ മത്സരത്തില്‍ മുംബൈയ്ക്കായി രോഹിത് ശര്‍മ നാല് സിക്‌സറുകള്‍ നേടി. ഐപിഎല്ലില്‍ 300 സിക്‌സറുകള്‍ നേടിയ ആദ്യ ഇന്ത്യന്‍ താരവും ഇതുവരെ ഈ നേട്ടം നേടുന്ന രണ്ടാമത്തെ ബാറ്റ്‌സമാനുമായി രോഹിത് ശര്‍മ മാറി.
- ഐപിഎല്ലില്‍ മുംബൈയ്ക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍: 2025 ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ നിന്ന് 18 വിക്കറ്റുകള്‍ ജസ്പ്രീത് ബുംറ നേടി. ലസിത് മലിംഗയുടെ 170 വിക്കറ്റുകള്‍ എന്ന റെക്കോഡാണ് അദ്ദേഹം തകര്‍ത്തത്.
- മോശം ബൗളിംഗ്: മാര്‍ച്ച് 23ന് ഹൈദരാബാദില്‍ തന്റെ നാല് ഓവറില്‍ 76 റണ്‍സ് വഴങ്ങിയ രാജസ്ഥാന്‍ റോയല്‍സിന്റെ പേസര്‍ ജോഫ്രയുടെ പേരിലാണ് ഐപിഎല്ലിനെ ഏറ്റവും മോശം ബൗളിംഗ് എന്ന റെക്കോഡ് രേഖപ്പെടുത്തിയത്.
- 2025 ഐപിഎല്ലില്‍ 15 മത്സരങ്ങളില്‍ നിന്നായി റാഷിദ് ഖാന്‍ 33 സിക്‌സറുകള്‍ നേടി. ഇത് ഒരു ഐപിഎല്‍ സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ താരമെന്ന് റെക്കോഡ് റാഷിദ് ഖാന് സ്വന്തം.
Chennai [Madras],Chennai,Tamil Nadu
June 04, 2025 1:08 PM IST