Leading News Portal in Kerala

ആർക്കാണ് കറി മണത്തിൽ പ്രശ്നം? മാഗ്നസ് കാൾസനെ തോൽപ്പിച്ച ഡി. ഗുകേഷിന്‌ വംശീയാധിക്ഷേപം | D Gukesh faces racist remark on victory over Magnus Carlsen


Last Updated:

അപ്രതീക്ഷിത തോൽവിക്ക് ശേഷം, കാൾസൺ മേശയിൽ മുഷ്ടിചുരുട്ടി ഇടിച്ചതും, ചെസ്സ് പീസുകൾ തെറിച്ചു പറന്നു

ഡി. ഗുകേഷ്, മാഗ്നസ് കാൾസൻഡി. ഗുകേഷ്, മാഗ്നസ് കാൾസൻ
ഡി. ഗുകേഷ്, മാഗ്നസ് കാൾസൻ

നോർവേ ചെസ് 2025 ടൂർണമെന്റിൽ ഇന്ത്യൻ ഗ്രാൻഡ്മാസ്റ്ററും നിലവിലെ ലോക ചാമ്പ്യനുമായ ഡി. ഗുകേഷ് (D. Gukesh) മുൻ ലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ (Magnus Carlsen) പരാജയപ്പെടുത്തി തന്റെ ആദ്യത്തെ ക്ലാസിക്കൽ വിജയം നേടി. സ്റ്റാവാഞ്ചറിൽ നടന്ന മത്സരത്തിൽ, കാൾസണെ പരാജയപ്പെടുത്താൻ ഗുക്കേഷ് വെല്ലുവിളി മറികടന്നുവെങ്കിലും, നോർവീജിയൻ ഗ്രാൻഡ്മാസ്റ്ററിൽ നിന്നുമുണ്ടായ പ്രതികരണം നിരാശാജനകമായി.

കളിയുടെ ഭൂരിഭാഗവും നിയന്ത്രണം നിലനിർത്തിയിരുന്ന കാൾസൺ, എൻഡ്ഗെയിമിൽ പതറി. 19 കാരനായ ഗുകേഷിന് അത് വിജയം സ്വന്തമാക്കാൻ അവസരം നൽകി. അപ്രതീക്ഷിത തോൽവിക്ക് ശേഷം, കാൾസൺ മേശയിൽ മുഷ്ടിചുരുട്ടി ഇടിച്ചതും, ചെസ്സ് പീസുകൾ തെറിച്ചു പറന്നു. തുടർന്ന് പെട്ടെന്ന് ഒരു ഹസ്തദാനം നൽകി നിരാശയോടെ മുറി വിട്ടു. സംഭവത്തിന്റെ വീഡിയോ പെട്ടെന്ന് വൈറലായി. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ 8.5 ദശലക്ഷത്തിലധികം പേർ ഈ ദൃശ്യം കണ്ടു.

കാൾസന്റെ പൊട്ടിത്തെറി ചില മേഖലകളിൽ നിന്ന് വിമർശനത്തിന് ഇടയാക്കി. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമെന്ന് ആരാധകർ മുദ്രകുത്തി. മറ്റുചിലർ ചെസ്സ് മത്സരത്തിന്റെ വൈകാരിക തീവ്രതയോട് സഹാനുഭൂതി പ്രകടിപ്പിച്ചു. ‘എന്റെ കരിയറിൽ ഞാൻ ധാരാളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു ഗുകേഷ് പ്രതികരിച്ചത്.

എന്നിരുന്നാലും, കാൾസന്റെ പ്രതികരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഗുകേഷിന്റെ ശ്രദ്ധേയമായ നേട്ടത്തെ മൂടിയോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു. ഗുകേഷിന്റെ വിജയത്തിന് സോഷ്യൽ മീഡിയയിൽ വംശീയവും വിദ്വേഷപരവുമായ അഭിപ്രായങ്ങളുടെ ഒരു തരംഗം നേരിടേണ്ടിവന്നു. ചില ഉപയോക്താക്കൾ അദ്ദേഹത്തിന്റെ ദേശീയതയെ ലക്ഷ്യം വച്ചുകൊണ്ട് രംഗത്തെത്തി.

‘കറി ഗന്ധത്താൽ മാഗ്നസിന്റെ ശ്രദ്ധ തിരിക്കപ്പെട്ടു’ എന്നതുപോലുള്ള പരാമർശങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കപ്പെട്ട ചില ആക്ഷേപകരമായ കമന്റുകളുടെ ഉദാഹരണം മാത്രം. ഈ അഭിപ്രായങ്ങൾ ഇന്ത്യൻ, എൻആർഐ സമൂഹങ്ങൾക്കിടയിൽ രോഷം ജനിപ്പിച്ചു. അവർ വംശീയതയെ അപലപിക്കുകയും ഗുകേഷിന്റെ നേട്ടത്തിന് കൂടുതൽ ബഹുമാനവും അംഗീകാരവും ആവശ്യപ്പെടുകയും ചെയ്തു.

വിവാദങ്ങൾ മാറ്റിനിർത്തിയാൽ, ഗുകേഷിന്റെ വിജയം അദ്ദേഹത്തിന്റെ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലാണ്. ചെസ്സ് ലോകത്തിലെ ഒരു നിർണായക ശക്തിയായി മാറിക്കഴിഞ്ഞു ഗുകേഷ്.

Summary: Indian chess champion D. Gukesh faces racist remark on victory over Magnus Carlsen