Leading News Portal in Kerala

ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി; ‘അവർ ‌‌‌‌ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു’|Pak cricketer Shahid Afridi says he attended Malayali organisation function at Dubai on their invitation


Last Updated:

പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാനെനെത്തിയതായിരുന്നു അഫ്രീദി

Shahid AfridiShahid Afridi
Shahid Afridi

കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി (കുസാറ്റ്) അലുമിനി അസോസിയേഷന്‍ ദുബായില്‍ സംഘടിപ്പിച്ച പരിപാടിയിലെ തന്റെ സാന്നിധ്യത്തിൽ വിശദീകരണവുമായി പാക്കിസ്ഥാന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഇന്ത്യക്കാർ തങ്ങളെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി വ്യക്തമാക്കി.

പാക്കിസ്ഥാന്‍ അസോസിയേഷന്‍ ദുബായ് ഹാളില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുവാനെനെത്തിയതായിരുന്നു അഫ്രീദി. ഏറ്റവും കൂടുതല്‍ സംഭാവനകള്‍ ലഭിച്ച കൈപ്പടയിലുള്ള ഒരു പെയിന്റിങ്ങിന് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചതിന്റെ ആഘോഷത്തിനായാണ് എത്തിയത്. പിഎഡിയിൽ അഫ്രീദി ഒരു ഫിറ്റ്‌നസ് സെന്ററും നടത്തുന്നുണ്ട്.

ALSO READ: രോഷം അനാവശ്യം; മലയാളി സംഘടനയുടെ പരിപാടിയിലെ വിവാദത്തില്‍ ഷാഹിദ് അഫ്രീദി

തന്നെയും ഉമര്‍ ഗുലിനെയും അപ്രതീക്ഷിതമായി അവിടെ കണ്ടപ്പോൾ ചില ഇന്ത്യക്കാര്‍ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നുവെന്ന് അഫ്രീദി പറഞ്ഞു. തങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു അവരെന്നും അവരെ കാണാനും കുറച്ച് സമയം അവര്‍ക്കൊപ്പം ചെലവഴിക്കാനും കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അഫ്രീദി കൂട്ടിച്ചേർത്തു.

ഇത്തരം വിമര്‍ശനങ്ങളും രോഷവും അനാവശ്യമാണെന്ന് അഫ്രീദി പറഞ്ഞു. ഖലീജ് ടൈംസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അഫ്രീദിയുടെ പരാമര്‍ശം. പ്രതിഷേധം തന്നെ അദ്ഭുതപ്പെടുത്തുവെന്നും കായികരംഗം രാഷ്ട്രീയത്തിന് അതീതമായി ഉയരണമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ദുബായ് മലയാളികളുടെ വേദിയിൽ പോയത് ക്ഷണിച്ചിട്ടെന്ന് അഫ്രീദി; ‘അവർ ‌‌‌‌ഞങ്ങളെ കണ്ടതിന്റെ ആവേശത്തിലായിരുന്നു’