Leading News Portal in Kerala

നോർവേ ചെസ്സിൽ മാഗ്നസ് കാൾസണെ തകർത്ത് ഇന്ത്യയുടെ ഗുകേഷ്; രോഷം മേശയിലിടിച്ച് തീർത്ത് കാൾസൺ Indias D Gukesh defeats Magnus Carlsen in Norway Chess 2025


Last Updated:

ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസണെതിരെ ഗുകേഷിന്റെ ആദ്യ വിജയമാണിത്

ഡി ഗുകേഷ് ഡി ഗുകേഷ്
ഡി ഗുകേഷ്

നോർവേ ചെസ് 2025 ടൂർണമെന്റിൽ ഞായറാഴ്ച നടന്ന മത്സരത്തിൽ നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ് ക്ലാസിക്കൽ ഫോർമാറ്റിൽ മുൻലോക ചാമ്പ്യൻ മാഗ്നസ് കാൾസണെ പരാജയപ്പെടുത്തി. വെളുത്ത കരുക്കളുമായി കളിച്ച ഡി ഗുകേഷ് ടൂർമെന്റിന്റെ ആറാം റൌണ്ടിലാണ് കാൾസണെതിരെ ആധികാരി വിജയം നേടിയത്. ക്ലാസിക്കൽ ഫോർമാറ്റിൽ കാൾസണെതിരായ ഗുകേഷിന്റെ ആദ്യ വിജയമായിരുന്നു ഇത്. 34 കാരനായ നോർവീജിയൻ ഗ്രാൻഡ്മാസ്റ്റർക്ക് കളിയുടെ അവസാനത്തിൽ സംഭവിച്ച പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ വിജയം.

തോൽവിയെത്തുടർന്ന് നിരാശനായ കാൾസൺ ചെസ് ബോർഡ് വച്ചിരുന്ന മേശയിൽ ശക്തമായി ഇടിച്ചാണ് പരാജയത്തിലെ തന്റെ നിരാശയും രോഷവും പ്രകടിപ്പിച്ചത്. തുടർന്ന് ഹസ്തദാനം നൽകി അദ്ദേഹം ഗുകേഷിനെ അഭിനന്ദിച്ചു. കാൾസൺ രോഷം കൊണ്ട് മേശയിലിടിക്കുന്ന വീഡിയോ നോർവെ ചെസ്സ് സോഷ്യൽ മീഡിയിയിൽ പങ്കുവച്ചു. വളരെവേഗമാണ് വീഡിയെ വൈറലായത്.

ആദ്യ റൗണ്ടിൽ കാൾസണോട് ഗുകേഷ് പരാജയപ്പെട്ടിരുന്നു. ആദ്യ റൗണ്ടിൽ കാൾസണോട് തോറ്റപ്പോൾ നല്ല ഫോമിലല്ലെന്ന് തോന്നിയ ഗുകേഷിന്റെ വലിയൊരു തിരിച്ചുവരവ് കൂടിയായിരുന്നു ഞായറാഴ്ച കണ്ടത്. നാല് മണിക്കൂറിലധികം നീണ്ട കളിയിൽ 62 നീക്കൾക്കൊടുവിലാണ് കാൾസണെതിരെ വിജയം ഉറപ്പിക്കാൻ ഗുകേഷിനായത്.