Leading News Portal in Kerala

‘മെസി വന്നതുകൊണ്ട് ഒരു ​ഗുണവും ഉണ്ടാവില്ല, ഓട്ടോഗ്രാഫും ഒപ്പം ഫോട്ടോയെടുക്കലും നടക്കും’; അഞ്ജു ബോബി ജോർജ്|Olympian Anju Bobby George criticize Kerala Athletics says Messi will not do any good change


Last Updated:

മെസി വന്നാലും കേരളത്തിൽ കായികരംഗത്ത് ഒന്നും മെച്ചപ്പെടില്ലെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ രാധാകൃഷണൻ നായരും അഭിപ്രായപ്പെട്ടു

News18News18
News18

കേരള അത്‌ലറ്റിക്സിന്റെ തകർച്ചയിൽ വിമർശിച്ച് ഒളിംപ്യൻ അഞ്ജു ബോബി ജോർജ്. മെസി വന്നാലും കാര്യമായ മാറ്റങ്ങൾ ഒന്നും ഉണ്ടാകില്ല. ഒട്ടോഗ്രാഫും ഫോട്ടോ എടുക്കലും മാത്രമാണ് നടക്കുക. കേരളത്തിലെ കായിക സംസ്കാരം മാറി.

മുമ്പുണ്ടായിരുന്ന പിന്തുണ ഇന്നില്ലെന്നും അഞ്ജു ബോബി ജോർജ്. കുട്ടികൾക്ക് ഭക്ഷണവും നല്ല ട്രാക്കും ഒരുക്കാൻ ശ്രദ്ധിക്കണമെന്നും അഞ്ജു ഫെഡറേഷൻ കപ്പ് വേദിയിൽ പറഞ്ഞു.

മെസി വന്നാലും കേരളത്തിൽ കായികരംഗത്ത് ഒന്നും മെച്ചപ്പെടില്ലെന്ന് ഇന്ത്യൻ അത്‌ലറ്റിക്സ് ചീഫ് കോച്ചും ദ്രോണാചാര്യ അവാർഡ് ജേതാവുമായ രാധാകൃഷണൻ നായരും അഭിപ്രായപ്പെട്ടു. അത് സാമ്പത്തിക ബാധ്യത വർധിപ്പിക്കുന്നതാണ്.

ആ പണം കടം തീർക്കാൻ ഉപയോഗിക്കാനാകും. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളം അത്‌ലറ്റിക്സിൽ പിന്നോട്ടാണ്. ഇന്ന് കുട്ടികളെ കായിക രംഗത്ത് നിലനിർത്താൻ മൂന്ന് നേരം എന്തെങ്കിലും കൊടുത്താൽ മതി എന്ന കാലം കഴിഞ്ഞുവെന്നും അദ്ദേഹം ദേശീയ ഫെഡറേഷൻ കപ്പ് അത്‌ലറ്റിക്സ് വേദിയിൽ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

‘മെസി വന്നതുകൊണ്ട് ഒരു ​ഗുണവും ഉണ്ടാവില്ല, ഓട്ടോഗ്രാഫും ഒപ്പം ഫോട്ടോയെടുക്കലും നടക്കും’; അഞ്ജു ബോബി ജോർജ്