Leading News Portal in Kerala

64 വയസ്! ടി20 ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് ചരിത്രത്തിലിടം നേടിയ വനിത|Portugal cricketer Joanna Child became second-oldest T20I debutant at 64


Last Updated:

ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് ജോവാന ചൈല്‍ഡ്

News18News18
News18

40 വയസ്സിനുള്ളില്‍ വിരമിക്കുന്നതാണ് പൊതുവേ ക്രിക്കറ്റിലെ ശൈലി. എന്നാല്‍, 64ാം വയസ്സില്‍ ടി20 ക്രിക്കറ്റ് ടീമിന്റെ ഭാഗമായി അരങ്ങേറ്റം കുറിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഒരു വനിതാ ക്രിക്കറ്റ് താരം. പോര്‍ച്ചുഗല്‍ സ്വദേശിയായ ജോവാന ചൈല്‍ഡ് ആണ് കക്ഷി. പോര്‍ച്ചുഗലിന്റെ ടി20 ക്രിക്കറ്റ് ടീമിലാണ് അവര്‍ അരങ്ങേറ്റം കുറിച്ചിരിക്കുന്നത്. അന്താരാഷ്ട്ര കായികരംഗത്ത് പ്രായമൊരു തടസ്സമല്ലെന്ന് കാണിച്ചുതരികയാണ് അവര്‍.

ആരാണ് ജോവാന ചൈല്‍ഡ്

നോര്‍വേയ്‌ക്കെതിരായ ടി20 മത്സരത്തില്‍ പോര്‍ച്ചുഗലിനായാണ് അവര്‍ അരങ്ങേറ്റം കുറിച്ചത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമാണ് അവര്‍. ഗിബ്രാള്‍ട്ടറിന് വേണ്ടി 66 വയസ്സില്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച സാലി ബാര്‍ട്ടണ്‍ ആണ് ഏറ്റവും പ്രായമേറിയ ക്രിക്കറ്റ് താരം.

സീരിസിലെ ജോവാനയുടെ പ്രകടനമെങ്ങനെ?

മൂന്ന് മാച്ചുകളാണ് അവര്‍ കളിച്ചത്. ആദ്യ കളിയില്‍ രണ്ട് റണ്ണുകളാണ് അവര്‍ നേടിയത്. രണ്ടാമത്തെ കളിയില്‍ ബോൾ ചെയ്യാൻ അവസരം കിട്ടിയെങ്കിലും വിക്കറ്റുകളൊന്നുമെടുത്തില്ല.

ജോവാന്ന ക്രിക്കറ്റ്താരങ്ങള്‍ക്ക് പ്രചോദനമാണെന്ന് പോര്‍ച്ചുഗല്‍ വനിതാ ക്രിക്കറ്റ് കാപ്റ്റന്‍ സാറാ ഫൂ റൈലാന്‍ഡ് പറഞ്ഞു.

15 വയസ്സുമുതല്‍ 64 വയസ്സുവരെ പ്രായമുള്ളവര്‍ അടങ്ങുന്നതാണ് പോര്‍ച്ചുഗല്‍ വനിതാ ക്രിക്കറ്റ് ടീം. നോര്‍വേയ്‌ക്കെതിരായ സീരിസില്‍ പോര്‍ച്ചുഗല്‍ 2-1ന് വിജയിച്ചു.