Leading News Portal in Kerala

IPL 2025| ഷെയിൻ വോണിന്റെ റെക്കോഡ് പഴങ്കഥ; പുതിയ ചരിത്രമെഴുതി സഞ്ജു സാംസൺ IPL 2025 sanju samson becomes the most successful captain of rajastan royals with most wins breaks Shane Warnes record


Last Updated:

രാജസ്ഥാൻ റോയൽസിന്റെ മുഴുവൻസമയ ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ നാലാം ഐപിഎല്‍ സീസണാണിത്

News18News18
News18

രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റന്റെ തൊപ്പിയണിഞ്ഞുള്ള ഈ സീസണിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെതിരെ തകർപ്പൻ വിജയം നേടിക്കൊടുത്തതിനൊപ്പം ഐപിഎല്ലിലെ മറ്റൊരു റെക്കോഡ് കൂടി സ്വന്തം പേരിൽ എഴുതിച്ചേർത്തിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസൺ. രാജസ്ഥാനുവേണ്ടി ഏറ്റവുംകൂടുതല്‍ വിജയങ്ങള്‍ നേടിയ ക്യാപ്റ്റനെന്ന റെക്കോഡാണ് സഞ്ജു തന്റെ പേരിലാക്കിയത്.

ഐപിഎല്ലിന്റെ ആദ്യ സീസണിൽ രാജസ്ഥാന് കിരീടം നേടിക്കൊടുത്ത ഓസ്ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്റെ പേരിലായിരുന്നു ഇതുവരെ ഈ റെക്കോഡ്. 56 മത്സരങ്ങളില്‍ രാജസ്ഥാനെ നയിച്ച വോൺ 31 വിജയങ്ങള്‍ നേടിക്കൊടുത്തിട്ടുണ്ട്. എന്നാൽ രാജസ്ഥാനെ 62 മത്സരങ്ങളില്‍ സഞ്ജുവിന്റെ നായകത്വത്തിൽ ഇറങ്ങിയ രാജസ്ഥാൻ 32 മത്സരങ്ങളാലാണ് വിജയം തൊട്ടത്.

രാജസ്ഥാന്റെ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡാണ് പട്ടികയില്‍ മൂന്നാമത്. ക്യാപ്റ്റനായിരിക്കേ ദ്രാവിഡ് 23 വിജയങ്ങളാണ് നേടിയിയത്. സ്റ്റീവ് സ്മിത്ത് 15 മത്സരങ്ങളിലും അജിങ്ക്യ രഹാനെ ഒന്‍പത് മത്സരങ്ങളിലും രാജസ്ഥാനെ വിജയകരമായി നയിച്ചു.ടീമിന്റെ മുഴുവൻസമയ ക്യാപ്റ്റനായുള്ള സഞ്ജുവിന്റെ നാലാം ഐപിഎല്‍ സീസൺകൂടിയാണിത്. 2021-ലാണ് സഞ്ജു രാജസ്ഥാന്റെ ക്യാപ്റ്റന്‍ പദവി ഏറ്റെടുക്കുന്നത്. പരിക്ക് കാരണം ഈ സീസണിലെ ആദ്യ മൂന്ന മത്സരങ്ങളിൽ സഞ്ജു ക്യാപ്റ്റനായല്ല കളത്തിലിറങ്ങിയത്. റയാൻ പരാഗമായിരുന്നു ഈ മത്സരങ്ങളി പകരം ക്യാപ്റ്റൻ