Leading News Portal in Kerala

മുന്‍ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് അന്തരിച്ചു|Former Santosh Trophy player M Baburaj passes away


Last Updated:

രണ്ടുതവണ കേരള പൊലീസ് ഫെഡറേഷൻ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു ബാബുരാജ്

News18News18
News18

മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പൊലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡൻ്റ് ആയിരുന്നു. രണ്ടുതവണ കേരള പൊലീസ് ഫെഡറേഷൻ കപ്പ് നേടിയ ടീമിലും അംഗമായിരുന്നു ബാബുരാജ്. 1964-ൽ പയ്യന്നൂരിലെ അന്നൂരിൽ ജനിച്ച ബാബുരാജ് കേരള പൊലീസിന്റെ ലെഫ്റ്റ് വിങ് ബാക്ക് താരമായിരുന്നു. 2008-ൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ കരസ്ഥമാക്കി. 2020-ൽ കേരള പോലീസിൽനിന്ന് വിരമിച്ചു.

വിദ്യാഭ്യാസ കാലത്ത് പയ്യന്നൂർ കോളേജ് ടീമിലും അംഗമായിരുന്നു. പയ്യന്നൂർ ടൗൺ സ്പോർട്സ് ക്ലബ്ബ്, പയ്യന്നൂർ ബ്ലൂസ്റ്റാർ ക്ലബ്ബ് എന്നിവയ്ക്കുവേണ്ടി നിരവധി ടൂർണ്ണമെന്റുകൾ കളിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കുവേണ്ടിയും കളിച്ചു. 1986-ൽ ഹവിൽദാറായി കേരള പൊലീസിൽ ചേർന്നു. യു. ഷറഫലി, വി.പി. സത്യൻ, ഐ.എം. വിജയൻ, സി.വി. പാപ്പച്ചൻ, കെ.ടി. ചാക്കോ, ഹബീബ് റഹ്മാൻ തുടങ്ങിയവർക്കൊപ്പം പൊലീസ് ടീമിന്റെ ആദ്യ ഇലവനിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കാൻ ബാബുരാജിന് സാധിച്ചു.

അച്ഛൻ: പരേതനായ നാരായണൻ. അമ്മ: എം. നാരായണി. ഭാര്യ: പുഷ്പ യു. മക്കൾ: സുജിൻ രാജ് (ബംഗളൂരു), സുബിൻ രാജ് (വിദ്യാർത്ഥി). മരുമക്കൾ: പ്രകൃതിപ്രിയ (ബക്കളം). സഹോദരങ്ങൾ: എം. അനിൽ കുമാർ (മുൻ എം.ആർ.സി താരം), എം.അനിത കുമാരി, പരേതനായ എം. വേണുഗോപാൽ. സംസ്‌കാരം ഞായറാഴ്ച രാവിലെ 11-ന് മൂരിക്കൊവ്വൽ സമുദായ ശ്മശാനത്തിൽ നടക്കും.