Kerala Blasters Head Coach: പുതിയ ആശാൻ സ്പെയിനിൽ നിന്ന്; ബ്ലാസ്റ്റേഴ്‌സ് ടീം മുഖ്യപരിശീലകനായി ഡേവിഡ് കാറ്റാലയെ നിയമിച്ചു| Kerala Blasters FC appoints spanish footballer David Catala as Head Coach
Last Updated:
സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ ഡേവിഡ് കാറ്റാല ഉടന്‍ കൊച്ചിയിലെത്തിയേക്കും
കൊച്ചി: മികായേൽ സ്റ്റാറേയ്ക്ക് പകരം സ്പാനിഷ് പരിശീലകന്‍ ഡേവിഡ് കാറ്റാലയെ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ മുഖ്യ പരിശീലകനായി നിയമിച്ചു. കാറ്റാലയെ മുഖ്യ പരിശീലകനായി നിയമിച്ചതായി ബ്ലാസ്റ്റേഴ്‌സ് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യക്തമാക്കി. ഒരു വര്‍ഷത്തേക്കാണ് കരാര്‍. സൂപ്പര്‍ കപ്പിനായി തയ്യാറെടുക്കുന്ന ബ്ലാസ്റ്റേഴ്‌സ് ടീമുമായി ചേരാന്‍ അദ്ദേഹം ഉടന്‍ കൊച്ചിയിലെത്തിയേക്കും.
സ്‌പെയിനിനും സൈപ്രസിനുമായി അഞ്ഞൂറിലധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച മധ്യനിര പ്രതിരോധ താരം പിന്നീട് കോച്ചിങ് രംഗത്ത് ശ്രദ്ധിക്കപ്പെട്ടു. യൂറോപ്പിലെ വിവിധ ക്ലബ്ബുകളില്‍ പരിശീലക സേവനമനുഷ്ഠിച്ച ശേഷമാണ് കേരളാ ബ്ലാസ്റ്റേഴ്‌സിലേക്ക് എത്തുന്നത്.
2024-25 ഐപിഎല്‍ സീസണ്‍ ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായിരുന്നു. പ്ലേഓഫ് യോഗ്യതാ മാര്‍ക്ക് നേടാനാവാതെ പുറത്തായ ടീം പട്ടികയില്‍ എട്ടാം സ്ഥാനത്താണ്. 2020-21നുശേഷം ഇതാദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.
Summary: Kerala Blasters FC appoints spanish footballer David Catala as Head Coach.
Kochi [Cochin],Ernakulam,Kerala
March 25, 2025 8:15 PM IST