Leading News Portal in Kerala

Tamim Iqbal: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ| tamim iqbal bangladesh former cricket team captain on life support after suffering massive heart attack while playing


Last Updated:

ഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി

News18News18
News18

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമിം ഇക്ബാലിന് മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി. ധാക്ക പ്രീമിയർ ലീഗിനിടെയാണ് താരത്തിന് ഹൃദയാഘാതമുണ്ടായത്. തുടർന്ന് 36കാരനായ തമിം ഇക്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൂർണമെന്റിൽ മുഹമ്മദൻ സ്പോർട്ടിങ് ക്ലബ്ബിന്റെ നായകനായ തമിമിന്, ഷിനെപുകുർ ക്രിക്കറ്റ് ക്ലബ്ബിനെതിരായ മത്സരത്തിൽ ആദ്യ ഓവറിൽ ഫീൽഡ് ചെയ്യുമ്പോഴാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഗ്രൗണ്ടിൽവച്ചുതന്നെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം താരത്തെ ഉടനെ ആശുപത്രിയിലെത്തിച്ച് ആൻജിയോഗ്രാമിനും ആൻജിയോപ്ലാസ്റ്റിക്കും വിധേയനാക്കി.

‘‘മത്സരത്തിനിടെയാണ് നെഞ്ചുവേദനയുണ്ടെന്ന കാര്യം തമിം ഇക്ബാൽ അറിയിച്ചത്. ഉടൻതന്നെ അദ്ദേഹത്തെ പരിശോധിച്ചശേഷം വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്കു മാറ്റി. അവിടെ ഇസിജി ഉൾപ്പെടെ പരിശോധിച്ചു’ – ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസീഷ്യൻ ദേബാശിഷ് ചൗധരി വ്യക്തമാക്കി.

‘‘ആദ്യത്തെ രക്തപരിശോധനയിൽ പ്രശ്നമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്ഷീണം തോന്നുന്നുണ്ടെന്നും ധാക്കയിലേക്കു മടങ്ങണമെന്നും കളിക്കിടെ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഉടൻതന്നെ ആംബുലൻസ് വിളിച്ച് താരത്തെ ആശുപത്രിയിലേക്കു കൊണ്ടുപോയി. പരിശോധനകൾക്കു ശേഷം മടങ്ങാനായി ആംബുലൻസിൽ കയറിയ സമയത്തും വേദന അനുഭവപ്പെട്ടു. തുടർന്ന് രണ്ടാം തവണയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പരിശോധിച്ചപ്പോൾ ഹൃദയാഘാതമാണെന്ന് കണ്ടെത്തി. നിലവിൽ ആശുപത്രിയിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് തമിം’ – ചൗധരി വ്യക്തമാക്കി.

സംഭവത്തിനുപിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ (ബിസിബി) യോഗം മാറ്റിവച്ചു. ബിസിബി പ്രസിഡന്റ് ഫാറൂഖ് അഹമ്മദ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.

മത്സരത്തിൽ ടോസിനായി എത്തിയത് ക്യാപ്റ്റൻ കൂടിയായ തമിം ഇക്ബാലായിരുന്നു. മത്സരം ആരംഭിച്ച ശേഷം തമിം ഒരു ഓവർ ഫീൽഡ് ചെയ്യാനും ഇറങ്ങി. ഇതിനു പിന്നാലെയാണ് നെഞ്ചുവേദനയുണ്ടെന്ന് വ്യക്തമാക്കി തിരികെ കയറിയത്. ഉടൻതന്നെ ആശുപത്രിയിലേക്കു മാറ്റുകയും ചെയ്തു. ആദ്യം പ്രവേശിപ്പിച്ച ആശുപത്രിയിൽനിന്ന് വിദഗ്ധ പരിശോധനകൾക്കു ശേഷം മടങ്ങിയെങ്കിലും, വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന് അതേ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗുരുതരാവസ്ഥയിലാണ് രണ്ടാം തവണ തമിം ഇക്ബാലിനെ ആശുപത്രിയിലെത്തിച്ചതെന്ന് ‌മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Summary: Former Bangladesh captain Tamim Iqbal suffered a massive heart attack during a Dhaka Premier League match and is under observation at a hospital in Savar.

മലയാളം വാർത്തകൾ/ വാർത്ത/Sports/

Tamim Iqbal: ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; ബംഗ്ലദേശ് മുൻ ക്യാപ്റ്റൻ തമിം ഇക്ബാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ