ഇന്ന് കപ്പലിൽ ക്ലീനർ…കറുത്ത ആംബാന്‍ഡ് ധരിച്ചുള്ള പ്രതിഷേധം കാരണം കരിയർ നഷ്ടപ്പെട്ട ക്രിക്കറ്റ് താരം!|Henry Olonga former Zimbabwean cricketer now a boat cleaner black armband change his life viral
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ പ്രത്യേകിച്ച് 1990 കളിൽ വളർന്നവർക്ക് മറക്കാന്‍ കഴിയാത്ത പേരുകളിലൊന്നാണ് സിംബാബ്വെയുടെ ഫാസ്റ്റ് ബൗളര്‍ ഹെന്റി ഒലോംഗയുടേത് (Henry Olonga). 1998 ൽ ഷാർജയിൽ നടന്ന കൊക്കക്കോള കപ്പ് ഫൈനലിൽ സിംബാബ്വെ ടീമിന്റെ ഭാഗമായിരുന്നു ഒലോംഗ. 1995 ജനുവരിയിൽ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചപ്പോൾ അദ്ദേഹം ആദ്യത്തെ കറുത്ത വർഗക്കാരനായ ക്രിക്കറ്റ് കളിക്കാരനും സിംബാബ്വെയ്ക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായിരുന്നു. 1996 മുതൽ 2003 വരെ സിംബാബ്വെ ടീമിലെ സ്ഥിരം അംഗമായിരുന്നു അദ്ദേഹം, 1996, 1999, 2003 വർഷങ്ങളിൽ ലോകകപ്പിൽ കളിച്ചു. കളിക്കുന്ന കാലത്ത്, സിംബാബ്വെയും ഇന്ത്യയും അന്താരാഷ്ട്ര ക്രിക്കറ്റിൽ പരസ്പരം കളിക്കുമ്പോഴെല്ലാം മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ സച്ചിൻ ടെണ്ടുൽക്കറുമായി (Sachin Tendulkar) അദ്ദേഹം ഒരു ശത്രുത നിലനിർത്തിയിരുന്നതായി പറയപ്പെടുന്നു.