Leading News Portal in Kerala

ചാമ്പ്യൻസ് ട്രോഫി കിരീട ജേതാക്കൾക്ക് എത്ര കിട്ടും? സമ്മാനത്തുകയെക്കുറിച്ചറിയാം How much will icc champions trophy winners get Know about the prize money


Last Updated:

ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിലാണ് ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റ് നടക്കുന്നത്

News18News18
News18

എട്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണ്ണമെൻറ് വീണ്ടും തിരിച്ചെത്തുകയാണ്. ഫെബ്രുവരി 19 മുതൽ മാർച്ച് 9 വരെ പാക്കിസ്ഥാനിലാണ് മത്സരങ്ങൾ നടക്കുന്നത്. ഇതിനു മുന്നോടിയായി ചാമ്പ്യൻസ് ട്രോഫി കിരീട ജേതാക്കൾക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി.

2017 ലാണ് അവസാനമായി ചാമ്പ്യൻസ് ട്രോഫി ടൂർണമെൻറ് നടന്നത്. 2017ൽ നിന്നും ആകെ സമ്മാനത്തുക 53 ശതമാനം ഐസിസി വർദ്ധിപ്പിച്ചിട്ടുണ്ട്. ആകെ 59.9 കോടി രൂപയാണ് ചാമ്പ്യൻസ് ട്രോഫി സമ്മാനത്തുകയായി വിതരണം ചെയ്യുന്നത്. കിരീടം നേടുന്ന ടീമിന് 2.24 മില്യൺ ഡോളർ (ഏകദേശം 19.45 കോടി രൂപ) ആണ് സമ്മാന തുകയായി ലഭിക്കുന്നത്. അതേസമയം റണ്ണേഴ്സ് അപ്പ് ആകുന്ന ടീമിന് ലഭിക്കുന്നത് 1.12 മില്യൺ ഡോളർ (ഏകദേശം 9.72 കോടി രൂപ) ആണ്.

സെമിയിൽ എത്തുന്ന ടീമുകൾക്ക് 5.4 കോടി വീതവും അഞ്ചും ആറും സ്ഥാനത്ത് എത്തുന്ന ടീമുകൾക്ക് മൂന്ന് കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും. ഏഴാം സ്ഥാനത്തും എട്ടാം സ്ഥാനത്തും എത്തുന്ന ടീമുകൾക്ക് 1.21 കോടി രൂപയും ലഭിക്കും.

ടൂർണമെന്റിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും 1.08 കോടി രൂപയും സമ്മാനത്തുകയായി ലഭിക്കും.മാത്രമല്ല ഇതിനു പുറമെ ഓരോ മത്സരത്തിനും ടീമുകൾക്ക് 29 ലക്ഷം രൂപയും സമ്മാനത്തുകയായി ലഭിക്കുന്നു.

പാകിസ്ഥാനിലാണ് വേദിയെങ്കിലും പാകിസ്ഥാനിൽ കളിക്കില്ലെന്ന ഇന്ത്യയുടെ നിലപാടിനെ തുടർന്ന് ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിൽ ഹൈബ്രിഡ് രീതിയിലാണ് നടക്കുക. ഈ മാസം 23നാണ് ഇന്ത്യ-പാക് പോരാട്ടം

നാലുവർഷം കൂടുമ്പോൾ നടത്തുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിൽ പങ്കെടുക്കാൻ ഐസിസി റാങ്കിങ്ങിൽ ആദ്യ 8 സ്ഥാനങ്ങളിൽ ഉള്ള ടീമുകൾക്കാണ് യോഗ്യത.  മുൻ ലോക ചാമ്പ്യന്മാരായ വെസ്റ്റിൻഡീസും ശ്രീലങ്കയും യോഗ്യത നേടിയില്ല. അതേസമയം അഫ്ഗാനിസ്ഥാൻ യോഗ്യത നേടി.