Leading News Portal in Kerala

RCB Captain| വിരാട് കോഹ്ലി അല്ല; പുതിയ നായകനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു| royal challengers bengaluru new captain announcement rajat patidar To lead rcb


Last Updated:

കോഹ്ലിക്ക് പുറമേ സീനിയർ താരമായ ക്രൂണാൽ പാണ്ഡ്യയെയും നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു

News18News18
News18

നാടകീയതക്കൊടുവിൽ തങ്ങളുടെ നായകനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ടീം. ഐപിഎൽ 2025 പതിപ്പിൽ രജത് പട്ടിദാറിനെയാണ് ടീമിനെ നയിക്കുക. ടീമിന്റെ നായകനാവാൻ ക്ഷണം ഉണ്ടായിരുന്നുവെങ്കിലും വിരാട് കോഹ്ലി താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ പട്ടിദാറിനെ നായകനാക്കാൻ ടീം തീരുമാനിച്ചത്. ഇത്തവണ ആര്‍സിബി നിലനിർത്തിയ ചുരുക്കം താരങ്ങളിൽ ഒരാളാണ് പട്ടിദാർ. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം നടത്തിയിരുന്നു.

കോഹ്ലിക്ക് പുറമേ സീനിയർ താരമായ ക്രൂണാൽ പാണ്ഡ്യയെയും നായക സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. പക്ഷേ ഇതേ സംബന്ധിച്ചുള്ള ചർച്ചകളും വിഫലമായി മാറുകയായിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനങ്ങളാണ് കഴിഞ്ഞ സമയങ്ങളിൽ പട്ടിദാർ കാഴ്ചവച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ‌ മധ്യപ്രദേശ് ടീമിന്റെ നായകനാണ് രജത് പട്ടിദാർ. കഴിഞ്ഞ വർഷത്തെ സയ്യിദ് മുഷ്തഖ്‌ അലി ട്രോഫിയിൽ മധ്യപ്രദേശിനെ ഫൈനലിലെത്തിച്ച നായകനാണ് പട്ടിദാർ.

കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിന് മുന്നോടിയായി 11 കോടി രൂപയ്ക്കായിരുന്നു ടീം പട്ടിദാറിനെ ടീമിൽ നിലനിർത്തിയത്. സയ്യിദ് മുഷ്തഖ്‌ അലി ട്രോഫി ടൂർണമെന്റ് നടക്കുന്ന സമയത്ത് ബെംഗ‌ളൂരു നായകനാവുമോ എന്ന ചോദ്യം ഉയർന്നപ്പോൾ പട്ടിദാർ നൽകിയ മറുപടി രസകരമായിരുന്നു. അത്തരം ഒരു ഉത്തരവാദിത്തം തന്നെ ഏൽപ്പിച്ചാൽ അത് സന്തോഷത്തോടെ ഏറ്റെടുക്കും എന്നാണ് അന്ന് പട്ടിദാർ പറഞ്ഞത്. കഴിഞ്ഞ സീസണിൽ ദക്ഷിണാഫ്രിക്കയുടെ മുൻ തരമായ ഫാഫ് ഡുപ്ലസ്സിസ് ആയിരുന്നു ആർസിബിയെ നയിച്ചത്. എന്നാൽ ഇത്തവണത്തെ മെഗാലേലത്തിന് മുൻപ് ഡുപ്ലസിയെ ഒഴിവാക്കുകയായിരുന്നു.

ബെംഗളൂരു ടീമിന്റെ എട്ടാമത്തെ നായകനാണ് രജത് പട്ടിദാർ. 2008ലെ ഐപിഎല്ലിന്റെ തുടക്ക സീസണിൽ രാഹുൽ ദ്രാവിഡ് ആയിരുന്നു നായകൻ. 2009ൽ കെവിൻ പീറ്റേഴ്സൺ 6 മത്സരങ്ങളിൽ ടീമിനെ നയിച്ചു. പിന്നീട് അനിൽ കുംബ്ലെയും ഡാനിയൽ വെട്ടോറിയും നായക പദവിയിലെത്തി. 2017ൽ 3 മത്സരങ്ങളിൽ ടീമിനെ നയിക്കാൻ ഷെയ്ൻ വാട്ട്സണും അവസരം ലഭിച്ചു. 2011 മുതൽ 2023 വരെ 143 മത്സരങ്ങളിൽ ടീമിനെ നയിച്ച വിരാട് കോഹ്ലിയാണ് ഈ ലിസ്റ്റിൽ ഏറ്റവും മുൻപിൽ.