Leading News Portal in Kerala

ജസ്പ്രീത് ബുംറ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ; പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യൻ പേസർ| Jasprit Bumrah Wins ICC Cricketer Of The Year 2024 Award first indian pacer


ഇതിഹാസ താരം സച്ചിൻ ടെൻഡുൽക്കർ, വിരാട് കോഹ്‌ലി, രാഹുൽ ദ്രാവിഡ്, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിയിട്ടുള്ള ഇന്ത്യൻ താരങ്ങൾ‌. ട്രാവിസ് ഹെഡ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് എന്നിവരെ പിന്തള്ളിയാണ് ബുംറ 2024 ലെ ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ അവാർഡ് നേടിയത്.

അഹമ്മദാബാദിൽ നിന്നുള്ള 31 കാരനായ ക്രിക്കറ്റ് താരം കഴിഞ്ഞ വർഷം അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു, ആകെ 21 മത്സരങ്ങളിൽ 86 ബാറ്റ്സ്മാൻമാരെ പുറത്താക്കി.13 ടെസ്റ്റുകളിൽ നിന്ന് (അഞ്ചെണ്ണം വിദേശത്ത്) ബുംറ 71 വിക്കറ്റുകൾ വീഴ്ത്തി, എട്ട് ടി20 മത്സരങ്ങളിൽ നിന്ന് 15 ബാറ്റ്സ്മാൻമാരെ പുറത്താക്കി.

ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഇന്ത്യൻ താരങ്ങൾ

രാഹുൽ ദ്രാവിഡ് – 2004

സച്ചിൻ ടെൻഡുൽക്കർ – 2010

രവിചന്ദ്രൻ അശ്വിൻ – 2016

വിരാട് കോഹ്‌ലി – 2017, 2018

ജസ്പ്രീത് ബുംറ – 2024

ഐസിസി ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരങ്ങൾ നേടിയ താരങ്ങൾ

രാഹുൽ ദ്രാവിഡ് (ഇന്ത്യ) – 2004

ജാക്വസ് കാലിസ് (ദക്ഷിണാഫ്രിക്ക) & ആൻഡ്രൂ ഫ്ലിന്റോഫ് (ഇംഗ്ലണ്ട്) – 2005

റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ) – 2006

റിക്കി പോണ്ടിംഗ് (ഓസ്ട്രേലിയ) – 2007

ശിവ്‌നാരൈൻ ചന്ദർപോൾ (വെസ്റ്റ് ഇൻഡീസ്) – 2008

മിച്ചൽ ജോൺസൺ (ഓസ്ട്രേലിയ) – 2009

സച്ചിൻ ടെൻഡുൽക്കർ (ഇന്ത്യ) – 2010

ജോനാഥൻ ട്രോട്ട് (ഇംഗ്ലണ്ട്) – 2011

കുമാർ സംഗക്കാര (ശ്രീലങ്ക) – 2012

മൈക്കൽ ക്ലാർക്ക് (ഓസ്ട്രേലിയ) – 2013

മിച്ചൽ ജോൺസൺ (ഓസ്ട്രേലിയ) – 2014

സ്റ്റീവ് സ്മിത്ത് (ഓസ്ട്രേലിയ) – 2015

രവിചന്ദ്രൻ അശ്വിൻ (ഇന്ത്യ) – 2016

വിരാട് കോഹ്‌ലി (ഇന്ത്യ) – 2017

വിരാട് കോഹ്‌ലി (ഇന്ത്യ) – 2018

ബെൻ സ്റ്റോക്സ് (ഇംഗ്ലണ്ട്) – 2019

ഷഹീൻ ഷാ അഫ്രീദി (പാകിസ്ഥാൻ) – 2021

ബാബർ അസം (പാകിസ്ഥാൻ) – 2022

പാറ്റ് കമ്മിൻസ് (ഓസ്ട്രേലിയ) – 2023

ജസ്പ്രീത് ബുംറ (ഇന്ത്യ) – 2024

ക്രിക്കറ്റർ ഓഫ് ദ ഇയർ പുരസ്കാരത്തിനായി ബുംറയുടെ ഏറ്റവും അടുത്ത എതിരാളി 2024 ൽ ഇംഗ്ലണ്ടിനായി 17 ടെസ്റ്റ് മത്സരങ്ങൾ കളിച്ച് 1556 റൺസ് നേടിയ ജോ റൂട്ട് ആയിരുന്നു. 11 വിക്കറ്റുകളും അദ്ദേഹം നേടിയിരുന്നു. ബ്രൂക്ക് 12 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ആകെ 1100 റൺസ് നേടി. വ്യക്തിപരമായ കാരണങ്ങളാൽ വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യയ്‌ക്കെതിരായ അഞ്ച് മത്സര പരമ്പരയിൽ നിന്ന് അദ്ദേഹത്തിന് പുറത്തിരിക്കേണ്ടിവന്നു. ബ്രൂക്ക് അഞ്ച് ഏകദിനങ്ങളും 10 ടി20 മത്സരങ്ങളും കളിച്ചു, യഥാക്രമം 312 ഉം 163 ഉം റൺസ് നേടി.

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 2023 ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയ്‌ക്കെതിരായ സെഞ്ച്വറി നേടി ഓസ്‌ട്രേലിയയ്ക്ക് ചരിത്ര വിജയം സമ്മാനിച്ച ഹെഡ്, ഒമ്പത് ടെസ്റ്റുകളിൽ നിന്ന് 608, അഞ്ച് ഏകദിനങ്ങളിൽ നിന്ന് 252 റണ്‍സ്, 15 ടി20 മത്സരങ്ങളില്‍‌ നിന്ന് 539 റൺസ് എന്നിങ്ങനെ നേടിയിരുന്നു.