ചേട്ടൻ ക്യാപ്റ്റൻ; അനിയൻ വൈസ് ക്യാപ്റ്റൻ; കൊച്ചി ബ്ലൂ ടൈഗേഴ്സിനെ ‘സാംസൺ ബ്രദേഴ്സ്’ നയിക്കും| Samson Brothers to lead Kochi Blue Tigers in Kerala cricket league
Last Updated:
വലംകൈ പേസറായ സാലി സാംസൺ കഴിഞ്ഞ സീസണിലും കൊച്ചി ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണ നടന്ന ലേലത്തിലാണ് സൂപ്പര്‍ താരം സഞ്ജുവിനെ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിലെത്തിച്ചത്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് (KCL) പുതിയ സീസണിൽ കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീമിനെ ‘സാംസൺ ബ്രദേഴ്സ്’ നയിക്കും. ചേട്ടൻ സാലി സാംസൺ ക്യാപ്റ്റനായ ടീമിന്റെ വൈസ് ക്യാപ്റ്റനാകുന്നത് ഇന്ത്യൻ ടീം അംഗവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസണാണ്.
അണ്ടർ 15 മുതല്‍ അണ്ടർ 25 വരെയുള്ള കേരള ടീമുകളിൽ കളിച്ചിട്ടുള്ള സാലി അണ്ടർ 16 ദേശീയ സൗത്ത് സോൺ ടീമിലും ഇടംനേടിയിരുന്നു. ഏജീസ് ഓഫീസിൽ സീനിയർ ഓഡിറ്ററായ സാലി, ഏജീസ് ടീമിലെ പ്രധാന ബൗളറുമാണ്.
Kochi [Cochin],Ernakulam,Kerala
July 15, 2025 9:01 AM IST