ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ജസ്പ്രീത് ബുംറ|Jasprit Bumrah creates history first bowler who take 200 wickets in test matches
Last Updated:
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ
ടെസ്റ്റ് ക്രിക്കറ്റില്‍ 200 വിക്കറ്റുകളെന്ന ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. മെല്‍ബണില്‍ നടക്കുന്ന ബോക്സിംഗ് ഡേ ടെസ്റ്റിന്റെ നാലാം ദിനത്തിലാണ് ബുംറ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.
44-ാം ടെസ്റ്റ് മത്സരത്തിലാണ് ബുംറയുടെ ചരിത്രനേട്ടം. 20ന് താഴെ (19.5) ബോളിംഗ് ശരാശരി നിലനിര്‍ത്തിക്കൊണ്ട് ടെസ്റ്റില്‍ 200 വിക്കറ്റ് നേടുന്ന ആദ്യത്തെ ബൗളറെന്ന നേട്ടവും ഇതോടെ ബുംറയ്ക്ക് സ്വന്തമായി. വെസ്റ്റ് ഇന്‍ഡീസ് താരങ്ങളായ മാല്‍ക്കം മാര്‍ഷല്‍ (376 വിക്കറ്റ്, 20.94), ജോയല്‍ ഗാര്‍നര്‍ (259 വിക്കറ്റ്, 20.97), കേര്‍ട്ലി ആംബ്രോസ് ( 405 വിക്കറ്റ് 20.99) എന്നിവരെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം.
മെല്‍ബണിലെ ബോക്സിംഗ് ഡേ ക്രിക്കറ്റിന്റെ നാലാം ദിനം ട്രാവിസ് ഹെഡിനെ നിതീഷ് കുമാര്‍ റെഡ്ഡിയുടെ കൈയിലെത്തിച്ചാണ് ബുംറ 200 വിക്കറ്റ് തികച്ചത്. ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്‍നിര വിക്കറ്റ് വേട്ടക്കാരനായ ബുംറ ഓസ്ട്രേലിയയുടെ രണ്ടാം ഇന്നിംഗ്സിലെ 36-ാം ഓവറിലെ അവസാന ബോളില്‍ അലക്സ് കാരേയുടെ പ്രതിരോധം തകര്‍ത്ത് പരമ്പരയിലെ തന്റെ രണ്ടാം ഇന്നിംഗ്സിലെ നാലാമത്തെയും മൊത്തത്തില്‍ 29-ാമത്തെയും വിക്കറ്റ് സ്വന്തമാക്കി. കാരേയ്ക്ക് 7 ബോളില്‍ രണ്ട് റണ്‍സ് നേടാനെ സാധിച്ചുള്ളു.
ബോക്സിംഗ് ഡേ ടെസ്റ്റില്‍ ട്രാവിഡ് ഹെഡിനെ രണ്ടാം തവണയും പുറത്താക്കിയ ബുംറ ഏറ്റവും വേഗത്തില്‍ 200 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ ഇന്ത്യന്‍ പേസര്‍ എന്ന കപില്‍ ദേവിന്റെ റെക്കോര്‍ഡും തകര്‍ത്തു. തന്റെ 50-ാം മത്സരത്തിലാണ് കപില്‍ ദേവ് 200-ാം ടെസ്റ്റ് വിക്കറ്റ് നേട്ടം കൊയ്തത്. അതേസമയം തന്റെ 44-ാം മത്സരത്തിലൂടെയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. 37 ടെസ്റ്റുകളില്‍ നിന്ന് 200 വിക്കറ്റ് തികച്ച രവിചന്ദ്രന്‍ അശ്വിനാണ് പട്ടികയില്‍ മുന്നിലുള്ളത്.
വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2023-25ല്‍ 14 മത്സരങ്ങളില്‍ നിന്ന് 74 വിക്കറ്റാണ് ബുംറ നേടിയത്. വേള്‍ഡ് ചാമ്പ്യന്‍ഷിപ്പിലെ ഒറ്റ എഡിഷനില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ അശ്വിന്റെ റെക്കോര്‍ഡാണ് അദ്ദേഹം മറികടന്നത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2019-21 പതിപ്പിലെ 14 മത്സരങ്ങളില്‍ 71 ബാറ്റര്‍മാരെയാണ് അശ്വിന് പുറത്താക്കിയത്.
New Delhi,Delhi
December 30, 2024 11:51 AM IST