Leading News Portal in Kerala

Gukesh World Chess Championship: ലോക ചാമ്പ്യനാകാനുള്ള ​ഗുകേഷിന്റെ യാത്ര ഒറ്റയ്ക്കായിരുന്നില്ല; ഒപ്പമുള്ളവർക്കും ഇത് അഭിമാന നിമിഷം|team including viswanathan anand who supports gukesh to be a world chess champion


ഈ യാത്രയിൽ ​ഗുകേഷിന് കരുത്ത് പകർന്നവരിൽ ആദ്യത്തെയാൾ വിശ്വനാഥൻ ആനന്ദ്. ​ഇന്ത്യയുടെ മുഴുവൻ അഭിമാനമായ, എത്രയെത്രയോ കുട്ടികളെ പ്രചോദിപ്പിച്ച വിശ്വനാഥൻ ആനന്ദ് ചെറിയ പ്രായത്തിൽ തന്നെ ​ഗുകേഷിന് വഴി കാട്ടിയായി. ഔദ്യോ​ഗികമായി ടീമിന്റെ ഭാ​ഗമായിരുന്നില്ല എങ്കിലും ​ഗുകേഷിന് വേണ്ട പിന്തുണ ആനന്ദ് എപ്പോഴും നൽകിയിരുന്നു. പരിശീലനക്യാംപിനിടെ ഒരു ദിവസം നേരിട്ടെത്തിയും, പലപ്പോഴും ഓൺലൈനായും പരിശീലനത്തിന് സഹായിച്ച വിഷി സാറിന് ​ഗുകേഷ് വിജയത്തിന്

ശേഷം വാർത്താസമ്മേളനത്തിൽ നന്ദി പറഞ്ഞു.

ഇന്ത്യയിൽ നിന്നുള്ള മറ്റൊരു ​ഗ്രാൻഡ്മാസ്റ്ററായ പി ഹരികൃഷ്ണയും ഏപ്രിലിൽ നടന്ന കാൻഡിഡേറ്റ് ടൂർണമെന്റ് മുതൽ ​ഗുകേഷിന്റെ ടീമിലുണ്ട്.

2001ലെ Commonwealth Chess Championship ലും, 2004 ലെ World Junior Championship ലും, 2011ലെ Asian Chess Championship ലും വിജയിയാണ് പി ഹരിക‍ൃഷ്ണ. നിലവിൽ ലോക ചെസ് റാങ്കിം​ഗ് പട്ടികയിൽ 39ാം സ്ഥാനത്തുള്ള ഹരികൃഷ്ണ ​ഗുകേഷിന്റെ ടീമിലെ പ്രധാനിയാണ്.

കഴിഞ്ഞ 2 വർഷമായി ​ഗുകേഷിന്റെ പരിശീലകനായ പോളിഷ് ​ഗ്രാൻഡ്മാസ്റ്റ‍ർ ​ഗ്രസെ​ഗോഴ്സ് ​ഗെജെവ്സ്കിയാണ് മറ്റൊരു വിജയശിൽപ്പി. 2014 ലെ ലോക ചെസ് ചാംപ്യൻഷിപ്പിൽ മാ​ഗ്നസ് കാൾസനെതിരെ വിശ്വനാഥൻ ആനന്ദ് വിജയം നേടുമ്പോൾ അദ്ദേഹത്തിന്റെ പരിശീലകനും ഗെജെവ്സ്കിയായിരുന്നു.

ജർമൻ ​ഗ്രാൻഡ്മാസ്റ്ററായ വിൻസന്റ് കെയ്മറാണ് സംഘത്തിലെ മറ്റൊരു പ്രധാനി. ലോക ചാംപ്യൻഷിപ്പിന് തൊട്ടുമുൻപാണ് കെയ്മർ ​ഗുകേഷിന്റെ ടീമിലെത്തുന്നത്. ഇരുപതുകാരനായ കെയ്മർ കഴിഞ്ഞ ജൂലെയിൽ ഫിഡെ ജൂനിയർ റാങ്ക് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയിരുന്നു

സംഘത്തിലുള്ള മറ്റൊരു പോളിഷ് ചെസ് ​ഗ്രാൻഡ്മാസ്റ്ററാണ് യാൻ ക്രിസ്റ്റ്യാസ്റ്റോവ് ഡുഡ. ഈ വർഷമാദ്യം കാൻഡിഡേറ്റ് ചാംപ്യൻഷിപ്പ് സമയത്ത്

സംഘത്തിലെത്തിയ ഡുഡ തനിക്ക് ഒരു പ്ലേയിങ് പാർട്ണറായിരുന്നെന്നാണ് ​ഗുകേഷ് തന്നെ പറഞ്ഞിട്ടുള്ളത്.​ഗുകേഷിന്റെ ടീമിലെ മറ്റൊരു പ്രധാനിയായ റഡോസ്ലോ വൊറ്റാസെക് സംഘത്തിലെ മൂന്നാമത്തെ പോളിഷ് ​ഗ്രാൻഡ്മാസ്റ്ററാണ്. പല നി‍ർണായക മത്സരങ്ങളിലും വിശ്വനാഥൻ ആനന്ദിനെ പരിശീലിപ്പിച്ചത് വൊറ്റാസെക്കായിരുന്നു.

ചെസ് താരങ്ങൾക്കൊപ്പം മെന്റൽ കോച്ചായ പാഡി ഉപ്റ്റണും ​ഗുകേഷിന്റെ വിജയത്തിൽ പങ്കുവഹിച്ചു. കഴിഞ്ഞ ഓക്ടോബറിലാണ്

​ഗുകേഷിന്റെ മെന്റൽ കണ്ടീഷനിങ് കോച്ചായി പാഡി ഉപ്റ്റണെത്തുന്നത്. 2011ലെ ക്രിക്കറ്റ് വേൾഡ് കപ്പ് ജയിച്ച ഇന്ത്യൻ ടീമിലുണ്ടായിരുന്ന

ഉപ്റ്റൺ കഴിഞ്ഞ പാരീസ് ഒളിംപിക്സിൽ വെങ്കലമെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന്റെയും ഭാ​ഗമായിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

Gukesh World Chess Championship: ലോക ചാമ്പ്യനാകാനുള്ള ​ഗുകേഷിന്റെ യാത്ര ഒറ്റയ്ക്കായിരുന്നില്ല; ഒപ്പമുള്ളവർക്കും ഇത് അഭിമാന നിമിഷം