Gukesh World Chess Championship: ചരിത്രമായി ഗുകേഷ്; ഏറ്റവും പ്രായം കുറഞ്ഞ ചെസ് ലോക ചാമ്പ്യൻ|Gukesh made history as youngest World Chess Champion
Last Updated:
വാശിയേറിയ മത്സരത്തിനൊടുവിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്
ലോക ചെസ് ചാമ്പ്യന്‍ഷിപ്പിൽ ചരിത്രമായി ഇന്ത്യൻതാരം ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. ലോക ചെസ് ചാമ്പ്യന്‍ഷിപ്പിൽ കീരീടം ചൂടി രാജ്യത്തിന് അഭിമാനകരമായിരിക്കുകയാണ് ഗുകേഷ്. വാശിയേറിയ മത്സരത്തിനൊടുവിൽ മുൻ ചാമ്പ്യനായ ചൈനയുടെ ഡിങ് ലിറനെയാണ് ഗുകേഷ് പരാജയപ്പെടുത്തിയത്.
ലോക ചെസ് ചാമ്പ്യൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായംകുറഞ്ഞ ചലഞ്ചറാണ് ഗുകേഷ്. ചെസ് ഇതിഹാസം ഗാരി കാസ്പറോവിന്റെ 22-ാം വയസ്സിലെ (1985) ലോകകിരീടനേട്ടത്തെയാണ് ഈ മത്സരത്തിലെ വിജയത്തോടെ ഗുകേഷ് മറികടന്നത്.
ആദ്യ മത്സരത്തിൽ ഡിങ് ലിറൻ ജയിച്ചപ്പോൾ മൂന്നാം റൗണ്ടിൽ ഗുകേഷ് ജയം നേടി മിടുക്കു കാട്ടി. പത്താം മത്സരവും സമനിലയിൽ പിരിഞ്ഞതോടെ തുടർച്ചയായി ഏഴ് പോരാട്ടങ്ങളാണ് ഒപ്പത്തിനൊപ്പമായത്. പിന്നീട് 11-ാം റൗണ്ട് മത്സരത്തിൽ ഡിങ് ലിറനെതിരേ ജയം ഗുകേഷ് സ്വന്തമാക്കുകയായിരുന്നു.
എന്നാൽ 12ാം റൗണ്ട് മത്സരത്തിൽ ലിറൻ, ഗുകേഷിനെ പരാജയപ്പെടുത്തി. ഇതോടെ പിന്നിലായിരുന്ന ലിറൻ പോയിന്റിൽ ഗുഗേഷിനൊപ്പമെത്തി. 6-6 എന്ന നിലയിൽ. വ്യാഴാഴ്ച നടന്ന 13ാം റൗണ്ട് മത്സരം സമനിലയിലായതോടെ ഇരുവരും വീണ്ടും സമനിലയിലെത്തി. 6.5-6.5 എന്ന നിലയിൽ. അവസാന ഗെയിമായ 14-ൽ കറുത്ത കരുക്കളായിരുന്നിട്ടും ഗുകേഷ് വിജയം കൈവരിച്ച് ചരിത്രമായി മാറുകയായിരുന്നു.
New Delhi,Delhi
December 12, 2024 7:14 PM IST