Leading News Portal in Kerala

ഷമി ഹീറോ അല്ല, സൂപ്പർ ഹീറോ! 17 പന്തിൽ 32 റൺസ്, ഒരു വിക്കറ്റ്; 3 റൺസ് ജയവുമായി ബംഗാൾ ക്വാർട്ടറിൽ| Syed Mushtaq Ali Trophy Pre Quarter Final mohammed shami guides bengal to quarter


Last Updated:

ഒരു ഘട്ടത്തിൽ എട്ടിന് 114 റൺസ് എന്ന നിലയിലായിരുന്ന ബംഗാളിന്, 17 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 32 റൺസെടുത്ത ഷമിയാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തും ഷമി തിളങ്ങി

(X/ bcci domestic)(X/ bcci domestic)
(X/ bcci domestic)

ബെംഗളൂരു: ഷമി വീണ്ടും ഹീറോയായി. ഇത്തവണ ബാറ്റ് കൊണ്ടെന്ന് മാത്രം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ പ്രീ-ക്വാർട്ടർ മത്സരത്തിൽ ചണ്ഡിഗഡിനെ 3 റൺസിന് തകർത്ത് ബംഗാൾ ക്വാർട്ടറിൽ. അവസാന ഓവറുകളിൽ മുഹമ്മദ് ഷമിയുടെ തകർപ്പനടിയാണ് ബംഗാള്‍ വിജയത്തിൽ നിർണായകമായത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് നേടി. ചണ്ഡിഗഡിന്റെ മറുപടി 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 156 റൺസിൽ അവസാനിച്ചു.

ഒരു ഘട്ടത്തിൽ എട്ടിന് 114 റൺസ് എന്ന നിലയിലായിരുന്ന ബംഗാളിന്, 17 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം പുറത്താകാതെ 32 റൺസെടുത്ത ഷമിയാണ് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ബൗളിങ്ങിൽ 4 ഓവറിൽ 25 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്തും ഷമി തിളങ്ങി.

160 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ചണ്ഡിഗഡ് നിരയിൽ, 20 പന്തിൽ മൂന്നു ഫോറും ഒരു സിക്സും സഹിതം 32 റൺസെടുത്ത രാജ് ബാവയാണ് ടോപ് സ്കോറർ. ക്യാപ്റ്റൻ മനൻ വോഹ്റ (24 പന്തിൽ 23), പ്രദീപ് യാദവ് (19 പന്തിൽ 27), നിഖിൽ ശർമ (17 പന്തിൽ 22) എന്നിവരും തിളങ്ങി. ബംഗാളിനായി സയൻ ഘോഷ് നാല് ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. കനിഷ്ക് സേത് രണ്ടും ഷമി, ഷഹ്ബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗാൾ, നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 159 റൺസെടുത്തത്. ഒരു ഘട്ടത്തിൽ 15.1 ഓവറിൽ എട്ടിന് 114 റൺസ് എന്ന നിലയിൽ തകർന്നിടത്തുനിന്നാണ്, ഷമിയുടെ ബാറ്റിങ് വെടിക്കെട്ട് ബംഗാളിന് പൊരുതാവുന്ന സ്കോർ സമ്മാനിച്ചത്. ഓപ്പണർ കരൺ ലാൽ കഴിഞ്ഞാൽ ബംഗാളിന്റെ ടോപ് സ്കോററും ഷമി തന്നെ.