Leading News Portal in Kerala

Asia Cup 2025 | ഏഷ്യാ കപ്പിൽ ഇന്ത്യാ പാക് പോരാട്ടം ഉറപ്പ്; മത്സര ഷെഡ്യൂൾ പുറത്ത് Asia Cup 2025 India-Pakistan clash on September 14 Match schedule out


Last Updated:

യുഎഇയിലെ അബുദാബി, ദുബായ് എന്നീ രണ്ട് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്

News18News18
News18

2025 ഏഷ്യാ കപ്പിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടം സെപ്റ്റംബർ 14 ന് നടക്കും. കശ്മീരിലെ പഹൽഗാം ആക്രമണത്തിനും ഇന്ത്യാ പാക് സംഘർഷങ്ങൾക്കും ശേഷം ആദ്യമായാണ് ഇരു രാജ്യങ്ങളും ഒരു അന്താരാഷ്ട്ര മത്സരത്തിൽ ഏറ്റുമുട്ടുന്നത്. സെപ്റ്റംബർ 9നാണ് മത്സരങ്ങൾ ആരംഭിക്കുന്നത്.  ടൂർണമെന്റിന്റെ പൂർണ്ണ ഷെഡ്യൂൾ പുറത്തിറക്കി. യുഎഇയിലെ അബുദാബി, ദുബായ് എന്നീ രണ്ട് വേദികളിലായാണ് ടൂർണമെന്റ് നടക്കുന്നത്.

സെപ്റ്റംബർ 9 ന് ഹോങ്കോങ്ങ് അഫ്ഗാനിസ്ഥാൻ മത്സരത്തോടെയാണ് ടൂർണമെന്റ് തുടങ്ങുന്നത്. ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. സെപ്റ്റംബർ 10ന് ആതിഥേയരായ യുഎഇക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച നാല് ടീമുകൾ സൂപ്പർ ഫോർ ഘട്ടത്തിലേക്ക് കടക്കും. സെപ്റ്റംബർ 20 മുതൽ 26 വരെയാണ് സൂപ്പർഫോർ മത്സരങ്ങൾ നടക്കുക. 28നാണ് ഫൈനൽ.

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ആണ് ഔദ്യോഗിക ആതിഥേയത്വം വഹിക്കുന്നതെങ്കിലും, ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവ തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം ടൂർണമെന്റ് ഒരു നിഷ്പക്ഷ വേദിയിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഇതേ പ്രശ്നം കാരണം ടൂർണമെന്റ് വളരെക്കാലമായി അനിശ്ചിതത്വത്തിലായിരുന്നു. എന്നിരുന്നാലും, കഴിഞ്ഞ കുറച്ച് മാസങ്ങളായി  എസിസി മുൻകൈയ്യെടുത്താണ് കാര്യങ്ങൾ അന്തിമമാക്കിയത്.

ഏഷ്യാ കപ്പ് 2025 ഗ്രൂപ്പുകൾ

  • ഗ്രൂപ്പ് എ: ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ
  • ഗ്രൂപ്പ് ബി: ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, ഹോങ്കോങ്

ഗ്രൂപ്പ് ഘട്ടം (2025 സെപ്റ്റംബർ 9–19)

  • അഫ്ഗാനിസ്ഥാൻ vs ഹോങ്കോങ് – സെപ്റ്റംബർ 9 | ചൊവ്വ
  • ഇന്ത്യ vs യുഎഇ – സെപ്റ്റംബർ 10 | ബുധനാഴ്ച
  • ബംഗ്ലാദേശ് vs ഹോങ്കോങ് – സെപ്റ്റംബർ 11 | വ്യാഴം
  • പാകിസ്ഥാൻ vs ഒമാൻ – സെപ്റ്റംബർ 12 | വെള്ളിയാഴ്ച
  • ബംഗ്ലാദേശ് vs ശ്രീലങ്ക – സെപ്റ്റംബർ 13 | ശനി
  • ഇന്ത്യ vs പാകിസ്ഥാൻ – സെപ്റ്റംബർ 14 | ഞായറാഴ്ച
  • യുഎഇ vs ഒമാൻ – സെപ്റ്റംബർ 15 | തിങ്കൾ
  • ശ്രീലങ്ക vs ഹോങ്കോങ് – സെപ്റ്റംബർ 15 | തിങ്കൾ
  • ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ – സെപ്റ്റംബർ 16 | ചൊവ്വാഴ്ച
  • പാകിസ്ഥാൻ vs യുഎഇ – സെപ്റ്റംബർ 17 | ബുധൻ
  • ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ – സെപ്റ്റംബർ 18 | വ്യാഴം
  • ഇന്ത്യ vs ഒമാൻ – സെപ്റ്റംബർ 19 | വെള്ളിയാഴ്ച

സൂപ്പർ ഫോർ സ്റ്റേജ് (2025 സെപ്റ്റംബർ 20–26)

  • B1 vs B2 – സെപ്റ്റംബർ 20 | ശനിയാഴ്ച
  • A1 vs A2 – 21 സെപ്റ്റംബർ | ഞായറാഴ്ച
  • A2 vs B1 – സെപ്റ്റംബർ 23 | ചൊവ്വാഴ്ച
  • A1 vs B2 – 24 സെപ്റ്റംബർ | ബുധനാഴ്ച
  • A2 vs B2 – 25 സെപ്റ്റംബർ | വ്യാഴം
  • A1 vs B1 – സെപ്റ്റംബർ 26 | വെള്ളിയാഴ്ച

ഫൈനൽ

  • ഫൈനൽ – സെപ്റ്റംബർ 28 | ഞായറാഴ്ച