‘ഇന്ത്യ വാസലിന്‍ ഉപയോഗിച്ചു, പന്ത് ലാബില്‍ പരിശോധിക്കണം’; ഓവല്‍ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാക് മുന്‍ ക്രിക്കറ്റ് താരം|India used Vaseline-Former Pakistan cricketer says ball should be tested in lab | Sports
Last Updated:
80 ഓവറിലധികം എറിഞ്ഞതിന് ശേഷവും ഇന്ത്യ ഉപയോഗിച്ച പന്ത് പുതിയതായി തോന്നിയെന്നും അതിനാൽ ബോൾ ലാബില്‍ പരിശോധിക്കണമെന്നും മുൻ പാകിസ്ഥാൻ പേസർ അവകാശപ്പെടുന്നു
ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ വിജയത്തില്‍ ഞെട്ടിക്കുന്ന അവകാശവാദവുമായി പാക് മുന്‍ ക്രിക്കറ്റ്താരം. ഡ്യൂക്‌സ് പന്തില്‍ ഇന്ത്യ കൃത്രിമത്വം നടത്തിയോയെന്ന് പരിശോധിക്കണമെന്ന് മുന്‍ പാക് ഫാസ്റ്റ് ബൗളര്‍ ഷബ്ബീര്‍ അഹമ്മദ് ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യം നടന്ന അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിലാണ് ഇന്ത്യ വിജയിച്ചത്. 374 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് കനത്ത ബാറ്റിംഗ് തകര്‍ച്ചയാണ് നേരിട്ടത്. ഇന്ത്യയുടെ ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച തിരിച്ചുവരവ് നടത്തിയതാണ് വിജയം കരസ്ഥമാക്കാന്‍ ഇന്ത്യയെ സഹായിച്ചത്.
ഇന്ത്യന്‍ ടീം ബോളില്‍ വാസ്ലിന്‍ ഉപയോഗിച്ചതായി ഷബ്ബീര്‍ അഹമ്മദ് അവകാശപ്പെട്ടു. 80ന് മുകളില്‍ ഓവറിന് ശേഷം പന്ത് പുതിയായി നിലനില്‍ക്കാന്‍ കാരണം പെട്രോളിയം ജെല്ലിയാണെന്ന് അഹമ്മദ് പറഞ്ഞു.
I think
India used Vaseline
After 80 + over
Ball still shine like new
Umpire should send this ball to lab for examine
— Shabbir Ahmed Khan (@ShabbirTestCric) August 4, 2025
”ഇന്ത്യ പന്തിൽ വാസ്‌ലിന്‍ ഉപയോഗിച്ചതായി ഞാന്‍ കരുതുന്നു. 80 ഓവറുകള്‍ക്ക് ശേഷവും പന്ത് പുതിയത് പോലെ തിളങ്ങുന്നു. പരിശോധന നടത്തുന്നതിനായി ഈ പന്ത് അമ്പയര്‍ ലാബിലേക്ക് അയയ്ക്കണം,” എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ ഷബ്ബീര്‍ പറഞ്ഞു.
ഓവല്‍ ടെസ്റ്റില്‍ അവസാനദിവസം രാവിലെ 367 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ ഔട്ടായി. സിറാജാണ് ഇന്ത്യയ്ക്ക് വേണ്ടി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഇതോടെ പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചു.
1999-നും 2007-നും ഇടയില്‍ പാകിസ്ഥാനുവേണ്ടി 10 ടെസ്റ്റ് മത്സരങ്ങളും 32 ഏകദിനങ്ങളും ഒരു ടി20യും കളിച്ച മുന്‍ വലംകൈയ്യന്‍ പേസര്‍ ആണ് ഷബ്ബീര്‍. അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി ആകെ 84 വിക്കറ്റുകളും അദ്ദേഹം നേടിയുണ്ട്.
സംശയാസ്പദമായ ബൗളിംഗ് ആക്ഷന്റെ പേരില്‍ ഷബ്ബീര്‍ ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു. ബൗളിംഗ് ആക്ഷന്‍ നിയമവിരുദ്ധമാണെന്ന് യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് 12 മാസത്തേക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് അദ്ദേഹത്തെ വിലക്കി. ഈ വിലക്ക് നേരിടുന്ന ആദ്യ ബൗളറായിരുന്നു അദ്ദേഹം. 2006 ഡിസംബറില്‍ വിലക്ക് നീക്കുകയും ചെയ്തു.
ഇതിന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ലീഗില്‍ ചേര്‍ന്ന ഷബ്ബീര്‍ ചെന്നെ സൂപ്പര്‍സ്റ്റാര്‍സിനെ പ്രതിനിധീകരിച്ച് കളിച്ചു. ഐസിഎല്ലിന്റെ ഫൈനലില്‍ ചെന്നൈയ്ക്ക് വേണ്ടി ഹാട്രിക് നേടിയ അദ്ദേഹം ടീമിന് ചാമ്പ്യന്‍ പട്ടം നേടിക്കൊടുക്കാനും സഹായിച്ചു.
New Delhi,New Delhi,Delhi
August 06, 2025 12:38 PM IST
‘ഇന്ത്യ വാസലിന്‍ ഉപയോഗിച്ചു, പന്ത് ലാബില്‍ പരിശോധിക്കണം’; ഓവല്‍ ടെസ്റ്റിലെ ഇന്ത്യയുടെ വിജയത്തിന് പിന്നാലെ പാക് മുന്‍ ക്രിക്കറ്റ് താരം