Leading News Portal in Kerala

ബാറ്റിങ്ങിനിറങ്ങുമ്പോൾ ‘ഹനുമാൻ ചാലിസ’ പോക്കറ്റിൽ സൂക്ഷിക്കും; തകർപ്പൻ ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി നിതീഷ് റാണ Nitish Rana says the Hanuman Chalisa he keeps in his pocket while batting is the reason for his form | Sports


Last Updated:

ഫോമിന്റെ കാരണത്തെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോഴാണ് പോക്കറ്റിൽ സൂക്ഷിക്കുന്ന ഹനുമാൻ ചാലിസ പുറത്തെടുത്ത് കാണിച്ചത്

ബാറ്റിങ്ങിനിറങ്ങുമ്പോപോക്കറ്റിൽ സൂക്ഷിക്കുന്ന ഹനുമാചാലിസയാണ് തന്റെ തകർപ്പഫോമിന് കരണമെന്ന് ക്രിക്കറ്റ് താരം നിതീഷ് റാണ. ഡൽഹി പ്രീമിയർ ലീഗിതകർപ്പഫോമിലായിരുന്നു താരത്തിന്റെ പ്രകടനം. ഫോമിന്റെ കാരണത്തെക്കുറിച്ച് താരത്തോട് ചോദിച്ചപ്പോഴാണ് പോക്കറ്റിൽ സൂക്ഷിക്കുന്ന ഹനുമാചാലിസയെക്കുറിച്ച് പറഞ്ഞതും അത് പുറത്തെടുത്ത് കാണിച്ചതും. ഒരോതവണ ബാറ്റിങ്ങിനിറങ്ങുമ്പോഴും ഹനുമാചാലിസ പോക്കറ്റിൽ സൂക്ഷിച്ച് വയ്ക്കുമെന്നും നിതീഷ് റാണ പറഞ്ഞു.

വെസ്റ്റ് ഡൽഹി ലയണ്‍സിന്റെ ക്യാപ്റ്റനാണ് നിതീഷ് റാണ. അദ്ദേഹത്തിന്റെ ബാറ്റിംഗ് കരുത്തിലാണ് വെസ്റ്റ് ഡൽഹി ലയണ്‍സ് ഡൽഹി പ്രീമിയർ ലീഗ് കിരീടം നേടിയത്. മത്സരത്തിൽ  സെൻട്രൽ ഡൽഹി കിങ്സിനെതിരെ ഏഴു സിക്സുകളും നാലു ഫോറുകളുമടക്കം 49 പന്തുകളിൽ നിന്ന് 79 റൺസാണ് റാണ നേടിയത്. ആദ്യം ബാറ്റു ചെയ്ത സെൻട്രൽ ഡൽഹി കിങ്സ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 173 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ  വെസ്റ്റ് ഡൽഹി ലയണ്‍സ് 18 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തുകയായിുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Sports/

ബാറ്റിങ്ങിനിറങ്ങുമ്പോൾ ‘ഹനുമാൻ ചാലിസ’ പോക്കറ്റിൽ സൂക്ഷിക്കും; തകർപ്പൻ ഫോമിന്റെ രഹസ്യം വെളിപ്പെടുത്തി നിതീഷ് റാണ