Leading News Portal in Kerala

ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ; പിന്നിലാക്കിയത് ധോണിയെ Sanju Samson breaks new milestone in T20 sixes surpass Dhoni behind | Sports


Last Updated:

ഏഷ്യാ കപ്പിലെ ആദ്യ രണ്ടു മത്സരങ്ങളിലും സഞ്ജുവിന് ബാറ്റുചെയ്യാൻ അവസരം ലഭിച്ചില്ലായിരുന്നു

News18News18
News18

ടി20 സിക്സറടിയിൽ പുതിയ നാഴികക്കല്ല് പിന്നിട്ട് സഞ്ജു സാംസൺ.കഴിഞ്ഞ ദിവസം ഒമാനെതിരെ നടന്ന മത്സരത്തിൽ 45 പന്തില്‍ നിന്ന് 56 റൺസാണ് സഞ്ജു നേടിയത്. ഇന്നിങ്സിൽ മൂന്നു സിക്സും മൂന്ന് ഫോറും നേടിയ താരം മറ്റൊരു റെക്കോഡും സ്വന്തം പേരിലാക്കി.

ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിയെ മറികടന്ന് സഞ്ജു നാലാം സ്ഥാനത്തായി.350 സിക്‌സുകളാണ് മുൻ ക്യാപ്റ്റൻ ധോണി നേടിയതെങ്കിൽ 307 മത്സരങ്ങളില്‍ നിന്ന് 353 സിക്‌സറാണ് സഞ്ജു അടിച്ചെടുത്തത്. 382 സിക്‌സ് നേടിയ ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവാണ് മൂന്നാം സ്ഥാനത്ത്. 435 സിക്‌സടിച്ച വിരാട് കോലിയാണ് രണ്ടാമത്.ഒന്നാമത് ഇന്ത്യൻ താരം രോഹിത് ശർമയാണ്. ടി20-യില്‍ ഏറ്റവും കൂടുതല്‍ സിക്‌സടിച്ച രോഹിത് 463 മത്സരങ്ങളില്‍ നിന്ന് 547 സിക്‌സുകൾ നേടിയിട്ടുണ്ട്.

ഏഷ്യ കപ്പിലെ ആദ്യരണ്ടു മത്സരങ്ങളിലും സഞ്ജുവിന് ബാറ്റുചെയ്യാൻ അവസരം ലഭിച്ചില്ലായിരുന്നു.വൺ ഡൌണായി ഇറങ്ങിയ സഞ്ജു പതിയെയാണ് തുടങ്ങിയതെങ്കിലും പിന്നീട് താളം കണ്ടെത്തുകയായിരുന്നു.മത്സരത്തിലെ താരവും സഞ്ജു തന്നെയായിരുന്നു.