Leading News Portal in Kerala

Ind vs Aus T20 |ഓസീസിനെ എറിഞ്ഞിട്ട് ഇന്ത്യ; നാലാം ടി20യില്‍ 48 റണ്‍സ് ജയം; പരമ്പരയിൽ മുന്നിൽ India won the fourth T20I against Australia by 48 runs | Sports


Last Updated:

ജയത്തോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി

News18
News18

വ്യാഴാഴ്ച ക്വീൻസ്‌ലാൻഡിൽ നടന്ന നാലാം ടി20യിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 48 റൺസിന് പരാജയപ്പെടുത്തി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ എട്ട് വക്കറ്റ് നഷ്ടത്തിൽ 167 റൺസ് നേടി. 168 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 119 റണ്‍സിന് പുറത്തായി. തുടക്കത്തിൽ മികച്ച രീതിയിൽ ബാറ്റു വീശിയ ഓസ്ട്രേലിയ മധ്യ ഓവറുകളിൽ ഇന്ത്യയുടെ ബൌളിംഗ് കരുത്തിൽ തകർന്നടിയുകയായിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളുള്ള പരമ്പരയിൽ 2-1ന് ഇന്ത്യ മുന്നിലെത്തി. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചിരുന്നു. ഗാബയിൽ നടക്കുന്ന അവസാനമത്സരത്തിലും ജയിച്ചാൽ ഇന്ത്യയ്ക്ക് പമ്പര സ്വന്തമാക്കാനാകും. 

ടോസ് നേടിയ ഓസ്‌ട്രേലിയ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അഭിഷേക് ശർമ്മയും ശുഭ്മാൻ ഗില്ലും ആദ്യ വിക്കറ്റിൽ 56 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. 21 പന്തിൽ 28 റൺസെടുത്ത ശർമ്മയെ ആദം സാമ്പയാണ് പുറത്താക്കിയത്. പിന്നാലെ വൺഡൌണായി എത്തിയ ശിവം  ദുബെ തകർത്തടിച്ചെങ്കിലും (18 പന്തിൽ നിന്ന് 22 റൺസ്) നഥാൻ എല്ലിസ് ദൂബെയെ വിക്കറ്റിന് മുന്നി കുടുക്കി. ഇതോടെ ടീം 88-2 എന്ന നിലയിലായി.തുടർന്ന് ക്രീസിലെത്തിയ ക്യാപ്റ്റന്‍ സൂര്യകുമാർ യാദവുമായി(20) ചേര്‍ന്ന് ഗില്‍ ടീമിനെ നൂറുകടത്തി.ശുഭ്മാൻ ഗിൽ 46 റൺസ് നേടി ടോപ് സ്കോറർ ആയി. അക്ഷര്‍ പട്ടേല്‍ 11 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഓസ്ട്രേലിയയ്ക്ക് വേണ്ടി ആദം സാംപ മൂന്നു വിക്കറ്റെും നഥാന്‍ എല്ലിസ് രണ്ട് വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് 24 പന്തിൽ 30 റൺസെടുത്ത മാർഷിന്റെയും 19 പന്തിൽ 25 റൺസെടുത്ത മാറ്റ് ഷോർട്ടിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിൽ മികച്ച തുടക്കമായിരുന്നു ലഭിച്ചത്.എന്നാല്‍ സ്‌കോര്‍ 37 ല്‍ നില്‍ക്കേ 25 റണ്‍സെടുത്ത ഷോര്‍ട്ടിനെ അക്ഷര്‍ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. എന്നആൽ രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസുമായി ചേർന്ന് മാര്‍ഷ് ഓസീസിനെ അറുപതുകടത്തി. പിന്നാലെ ഇരുവരും പുറത്തായതോടെ ഓസീസ് പത്തോവറില്‍ 77-3 എന്ന നിലയിലായി. പിന്നാലെ ക്രീസിലെത്തിയ ടിം ഡേവിഡ്(14), ജോഷ് ഫിലിപ്പെ(10), ഗ്ലെന്‍ മാക്‌സ്‌വെല്‍(2) എന്നിവർ ഇന്ത്യൻ ബൌളിംഗ് നിരയ്ക്കു മുന്നിൽ പ്രതിരോധിക്കാനാവാതെ കൂടാരം കേറി.ബെന്‍ ഡ്വാര്‍ഷ്വിസ് (5), സേവ്യര്‍ ബാര്‍ട്ട്‌ലെറ്റ് (0), ആഡം സാംപ (0) എന്നിവർക്കും കൂടുതലൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇതോടെ ഓസീസ് 119 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യയ്ക്കു വേണ്ടി 1.2 ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് വാഷിങ്ടണ്‍ സുന്ദർ മൂന്ന് വിക്കറ്റെടുത്തു. അക്ഷര്‍ പട്ടേലും ശിവം ദുബെയും രണ്ട് വീതം വിക്കറ്റ് വീഴ്തി.