Leading News Portal in Kerala

ഇന്ത്യൻ കായിക മേഖലയ്ക്ക് നൽകിയ പിന്തുണയ്ക്ക് റിലയന്‍സ് ഫൗണ്ടേഷന് ഫിക്കി അവാര്‍ഡ് Reliance Foundation wins FICCI award for support to Indian sports sector | Sports


Last Updated:

മികച്ച രീതിയില്‍ കായികയിനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുള്ളതാണ് പുരസ്‌കാരം

News18
News18

കൊച്ചി: ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി)യുടെ ഇന്ത്യ സ്‌പോര്‍ട്‌സ് അവാര്‍ഡ്‌സ് 2025 പുരസ്‌കാരം നേടി റിലയന്‍സ് ഫൗണ്ടേഷന്‍. ‘ബെസ്റ്റ് കോര്‍പ്പറേറ്റ് പ്രൊമോട്ടിംഗ് സ്‌പോര്‍ട്‌സ്-ഹൈ പെര്‍ഫോമന്‍സ്’ അവാര്‍ഡാണ് നിത അംബാനി നയിക്കുന്ന റിലയന്‍സ് ഫൗണ്ടേഷന് ലഭിച്ചിരിക്കുന്നത്.

മികച്ച രീതിയില്‍ കായികയിനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന കോര്‍പ്പറേറ്റുകള്‍ക്കുള്ളതാണ് ഈ പുരസ്‌കാരം. കഴിഞ്ഞ ദിവസം നടന്ന അവാര്‍ഡ് ചടങ്ങിലാണ് പുരസ്‌കാരം റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്‌സണുമായ നിത അംബാനിക്ക് സമ്മാനിച്ചത്.

ഇന്ത്യയിലെ കായിക താരങ്ങളെ അവരുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് പിന്തുണയ്‌ക്കേണ്ടതുണ്ടെന്നും അത് വളരെയേറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്നും നിത അംബാനി അവാര്‍ഡ് ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ സംബന്ധിച്ച് സുവര്‍ണകാലമാണ് വരുന്ന പതിറ്റാണ്ട്. സര്‍ക്കാരുമായും കോര്‍പ്പറേറ്റുകളുമായും ഫിക്കി പോലുള്ള വ്യവസായ സംഘടനകളുമായും ചേര്‍ന്ന് നമ്മുടെ അത്‌ലെറ്റുകളിലൂടെ ഇന്ത്യയെ ഒരു ബഹുതല സ്‌പോര്‍ട്‌സ് ശക്തിയാക്കി മാറ്റാനായിരിക്കണം ശ്രമിക്കേണ്ടത്. ഇത് മെഡലുകള്‍ നേടുന്ന കാര്യമല്ല, സ്‌പോര്‍ട്‌സിലൂടെ രാഷ്ട്രത്തെ നിര്‍മിക്കുന്ന കാര്യമാണ്-നിത അംബാനി വ്യക്തമാക്കി.