സ്മൃതി മന്ദാനയുടെ പിതാവിന് ഹൃദയാഘാതം; പലാഷ് മുച്ചലുമായുള്ള വിവാഹം മാറ്റിവച്ചു cricketer Smriti Mandhanas father suffers heart attack wedding with Palash Muchhal postponed | Sports
Last Updated:
വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ സാംഗ്ലിയിലെ സാംഡോളിലുള്ള മന്ദാന കുടുംബത്തിന്റെ ഫാംഹൗസിൽ വച്ചായിരുന്നു പിതാവിന് ഹൃദയാഘാതമുണ്ടായത്
ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയും സംഗീതസംവിധായകൻ പലാഷ് മുച്ചലുമായി ഞായറാഴ്ച നിശ്ചയിച്ചിരുന്ന വിവാഹം മാറ്റി വച്ചു. സ്മൃതി മന്ദാനയുടെ പിതാവ് ശ്രീനിവാസിന് ഹൃദയാഘാതമുണ്ടായതിനെത്തുടർന്നാണ് വിവാഹം മാറ്റിവച്ചത്.
വിവാഹ ഒരുക്കങ്ങൾ നടക്കുന്നതിനിടെ സാംഗ്ലിയിലെ സാംഡോളിലുള്ള മന്ദാന കുടുംബത്തിന്റെ ഫാംഹൗസിൽ വച്ചായിരുന്നു പിതാവിന് ഹൃദയാഘാതമുണ്ടായത്. ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി കുടുംബം അറിയിച്ചു. ഇപ്പോൾ നില മെച്ചപ്പെട്ടെങ്കിലും കുറച്ചുനാൾ ആശുപത്രിയിൽ തുടരണമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്.
ശ്രീനിവാസ് സുഖം പ്രാപിക്കുന്നതുവരെ മന്ദാനയുടെ വിവാഹം അനിശ്ചിതമായി നീട്ടിവെച്ചതായി മന്ദാനയുടെ മാനേജർ തുഹിൻ മിശ്ര സ്ഥിരീകരിച്ചു.സ്മൃതിയും ഇന്ത്യൻ വനിതാ ടീമും 2025 ലോകകപ്പ് നേടിയ വേദിയായ ഡി വൈ പാട്ടീൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മുച്ചൽ മന്ദാനയോട് വിവാഹാഭ്യർത്ഥന നടത്തിയത്. ഇതിന്റെ ചിത്രങ്ങളും വീഡിയേകളുടക്കം സമൂഹമാധ്യമത്തിൽ വൈറലായിരുന്നു.
New Delhi,Delhi
November 23, 2025 7:37 PM IST
