Leading News Portal in Kerala

വിരാട് കോഹ്ലിയെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചു കൊണ്ടുവരാൻ BCCI ആലോചിക്കുന്നതായി റിപ്പോർട്ട് BCCI reportedly considering bringing Virat Kohli back to Test team | Sports


Last Updated:

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പരയിലെ പരാജയത്തിന് തൊട്ടുപിന്നാലെയാണ് ബിസിസിഐയുടെ നീക്കം

News18
News18

അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്ലി അടക്കമുള്ള ചിലതാരങ്ങളെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോബോർഡ് (ബിസിസിഐ) ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരികെ കൊണ്ടുവരാൻ ആലോചിക്കുന്നതായി റിപ്പോർട്ട്. വിരാട് കോഹ്‌ലിയെ സമീപിച്ച് വിരമിക്കൽ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടെന്നും അദ്ദേഹം പുനർചിന്തയ്ക്ക് തയ്യാറായേക്കുമെന്നും ക്രിക്ക്ബസ് റിപ്പോർട്ട് ചെയ്യുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം പരമ്പര ഇന്ത്യ 2-0 ന് വൈറ്റ്‌വാഷ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബിസിസിഐയുടെ നീക്കം

കഴിഞ്ഞ വർഷം ഗൗതം ഗംഭീർ ടെസ്റ്റ് ടീമിന്റെ പരീശീലകനായി ചുമതല ഏറ്റെടുത്തതിനുശേഷം, കോഹ്‌ലി, രോഹിത് ശർമ്മ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ടെസ്റ്റിൽ നിന്ന് വിരമിച്ചിരന്നു. ടീമിലെ തങ്ങളുടെ പങ്കും പ്രായവും പരിഗണിച്ചായിരുന്നു വിരമിക്കൽ തീരുമാനം. ഹോം ഗ്രൌണ്ടിലെ മത്സരത്തിലെ ഫോമില്ലായ്മയും തീരുമാനത്തിന് പിന്നിലുണ്ടെന്ന് റിപ്പോർട്ടുണ്ട്. ഇതിന് മുൻപ് ചേതേശ്വപൂജാരയും അജിങ്ക്യ രഹാനെയും ടെസ്റ്റ് ടീമിൽ നിന്ന് വിമിച്ചിരുന്നു. ഇതിന് ശേഷം ഇന്ത്യൻ ടീമിന്റെ ടെസ്റ്റ് ക്രിക്കറ്റിലെ പ്രകടനത്തിൽ നിറം മങ്ങുന്നതാണ് കണ്ടത്. ഇതാണ് കോഹ്ലി ഉൾപ്പെടെ ടെസ്റ്റിൽ നിന്ന് അടുത്തിടെ വിരമിച്ച താരങ്ങളെ തിരികെ കൊണ്ടുവരാൻ ബിസിസിഐ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വരുന്നത്.