ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾക്ക് ലോക റെക്കോർഡ് ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ പേരിൽ Rohit Sharma holds the world record for hitting the most sixes in ODIs | Sports
Last Updated:
ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ നടന്ന ഏകദിനത്തിലാണ് രോഹിത് ശർമ്മ റെക്കോഡ് നേട്ടം കൈവരിച്ചത്
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന താരമെന്ന ലോക റെക്കോർഡ് ഇനി ഇന്ത്യയുടെ സ്വന്തം ഹിറ്റ് മാൻ രോഹിത് ശർമ്മയുടെ പേരിൽ. ഞായറാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരെ റാഞ്ചിയിൽ നടന്ന ഏകദിനത്തിലാണ് രോഹിത് ശർമ്മ റെക്കോഡ് നേട്ടം കൈവരിച്ചത്. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനത്തിനിറങ്ങും മുൻപ് പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയുടെ 351 സിക്സറുകൾ എന്ന റെക്കോഡ് മറികടക്കാൻ 38 കാരനായ രോഹിത്തിന് വെറും മൂന്ന് സിക്സുകൾ മാത്രമേ വേണ്ടിയിരുന്നുള്ളു.
മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ സ്പിന്നർ പ്രെനെലൻ സുബ്രയാൻ എറിഞ്ഞ 15-ാം ഓവറിലെ ആദ്യ രണ്ട് പന്തുകളിൽ രണ്ട് സിക്സറുകൾ പറത്തി രോഹിത് അഫ്രീദിയുടെ റെക്കോർഡിനൊപ്പം എത്തി. തുടർന്ന് 16-ാം ഓവറിൽ അടുത്ത സിക്സറടിച്ച് അഫ്രിദിയുടെ റെക്കോഡ് പഴങ്കഥയാക്കി.
19 വർഷം നീണ്ട ഏകദിന കരിയറിൽ പാകിസ്ഥാൻ, ഏഷ്യ ഇലവൻ, ഐസിസി ഇലവൻ എന്നിവയ്ക്കായി 398 ഏകദിനങ്ങളിൽ നിന്നാണ് അഫ്രീദി 351 സിക്സറുകൾ നേടിയിയത്. അതേസമയം റാഞ്ചിയിൽ നടക്കുന്ന മത്സരം രോഹിത്തിന്റെ ഇന്ത്യയ്‌ക്കായുള്ള 277-ാമത്തെ ഏകദിന മത്സരമാണ്.
ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരങ്ങൾ

ടി20യിൽ ഏറ്റവും കൂടുതൽ സിക്സറുകൾ (159 മത്സരങ്ങളിൽ നിന്ന് 205) നേടിയ റെക്കോർഡും, അന്താരാഷ്ട്ര ക്രിക്കറ്റിൽ (503 മത്സരങ്ങളിൽ നിന്ന് 645*) നേടിയ റെക്കോർഡും രോഹിത്തിന്റെ പേരിലാണ്. ഈ മത്സരത്തിൽ അഞ്ച് സിക്സറുകൾ കൂടി നേടാൻ രോഹിത്തിനായാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 650 സിക്സറുകൾ നേടുന്ന ആദ്യ ബാറ്റ്സ്മാനായി അദ്ദേഹം മാറും.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ രോഹിത് 61* സിക്‌സറുകൾ നേടിയിട്ടുണ്ട്. ഏഴ് സിക്സറുകൾ നേടിയാൽ, ദക്ഷിണാഫ്രിക്കയ്ക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ ഡേവിഡ് വാർണറുടെ റെക്കോർഡ് മറികടക്കാൻ അദ്ദേഹത്തിന് കഴിയും. ഓസ്‌ട്രേലിയ (138), ശ്രീലങ്ക (86), വെസ്റ്റ് ഇൻഡീസ് (88) എന്നിവർക്കെതിരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയതിന്റെ റെക്കോർഡ് രോഹിത് ഇതിനകം സ്വന്തമാക്കിയിട്ടുണ്ട്.
New Delhi,New Delhi,Delhi
November 30, 2025 3:33 PM IST
