ഐപിഎല്ലിൽ ഇത്തവണ ആൻഡ്രെ റസ്സൽ ഉണ്ടാകില്ല; വിരമിക്കൽ പ്രഖ്യാപിച്ച് വിൻഡീസ് താരം West Indies all-rounder Andre Russell Announces Retirement From IPL | Sports
Last Updated:
ജമൈക്കയിൽ നിന്നുള്ള 37 കാരനായ ആൻഡ്രെ റസ്സൽ ഈ വർഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്
ഐപിഎല്ലിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ് ഓൾറൗണ്ടർ ആൻഡ്രെ റസ്സൽ. അടുത്ത മാസം അബുദാബിയിൽ നടക്കുന്ന ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായായാണ് റസലിന്റെ വിരമിക്കൽ പ്രഖ്യാപനം. കഴിഞ്ഞ സീസൺ വരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്ന റസലിനെ അടുത്ത സീസണിലെ ലേലത്തിന് മുന്നോടിയായി കൊൽക്കത്ത ടീം റിലീസ് ചെയ്തിരുന്നു.
ജമൈക്കയിൽ നിന്നുള്ള 37 കാരനായ ആൻഡ്രെ റസ്സൽ ഈ വർഷം ആദ്യമാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത്. ഐപിഎല്ലിൽ കൊൽകത്തയ്ക്കും ഡൽഹി ക്യാപിറ്റൽസിനും (മുമ്പ് ഡൽഹി ഡെയർഡെവിൾസ്) വേണ്ടി ആകെ 140 മത്സരങ്ങൾ കളിച്ച റസൽ 2651 റൺസും 123 വിക്കറ്റുകളും നേടിയിട്ടുണ്ട്.
2014ലെ കൊക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഐപിഎൽ കിരീട വിജയത്തിൽ റസ്സൽ വലിയ പങ്കുവഹിച്ചു. 2024 സീസണിൽ ശ്രേയസ് അയ്യരുടെ നേതൃത്വത്തിൽ കൊൽക്കത്ത മൂന്നാം കിരീടം നേടിയപ്പോഴും അദ്ദേഹം ടീമിന്റെ അവിഭാജ്യ ഘടകമായിരുന്നു.
ഇൻസ്റ്റാഗ്രാമിലെ ഒരു വീഡിയോയിലൂടെയാണ് റസ്സൽ ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നതായി പ്രഖ്യാപിച്ചത്. 2026 പതിപ്പിന് മുമ്പ് കൊൽക്കത്ത ടീമിന്റെ സപ്പോർട്ട് സ്റ്റാഫിൽ ചേരുമെന്നും അദ്ദേഹം പറഞ്ഞു.
New Delhi,New Delhi,Delhi
December 01, 2025 12:06 PM IST
