Leading News Portal in Kerala

വിപണിയിൽ തരംഗമാകാൻ ഹോണർ 100 സീരീസ് എത്തി, അറിയാം സവിശേഷതകൾ


വിപണിയിൽ തരംഗം സൃഷ്ടിക്കാൻ ഹോണറിന്‍റെ ഏറ്റവും പുതിയ സീരീസായ ഹോണർ 100 സീരീസ് എത്തി. ചൈനയിൽ വച്ച് നടന്ന ഇവന്റിലാണ് ഹോണർ 100 സീരീസ് കമ്പനി ഔദ്യോഗികമായി പുറത്തിറക്കിയത്. ഹോണർ 100, ഹോണർ 100 പ്രോ എന്നിങ്ങനെ രണ്ട് സ്മാർട്ട്ഫോണുകളാണ് ഈ സീരീസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇവ ഇന്ത്യൻ വിപണിയിൽ എപ്പോൾ പുറത്തിറങ്ങുമെന്നത് സംബന്ധിച്ച വിവരങ്ങൾ ഇതുവരെ കമ്പനി പുറത്തുവിട്ടിട്ടില്ല. ഹോണർ 100 സീരീസിലെ സ്മാർട്ട്ഫോണുകളെ കുറിച്ച് കൂടുതൽ പരിചയപ്പെടാം.

ഹോണർ 100-ൽ 6.7 ഇഞ്ച് 1.5കെ റെസലൂഷൻ ഒഎൽഇഡി ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 100 പ്രോ വേരിയന്റ് 6.78 ഇഞ്ച് കർവ്ഡ് ഒഎൽഇഡി ഡിസ്പ്ലേയുമായാണ് എത്തുന്നത്. രണ്ട് മോഡലിനും 2600 നിറ്റ്സ് ബ്രൈറ്റ്നസ് ലഭ്യമാണ്. അഡ്രിനോ 720 ജിപിയു ഉള്ള സ്‌നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റാണ് ഹോണർ 100 മോഡലിൽ നൽകിയിരിക്കുന്നത്. അ‌ഡ്രിനോ 740 ജിപിയുവുമായി ജോടിയാക്കിയ സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റ് ആണ് 100 പ്രോ മോഡലിൽ ഉള്ളത്.

50MP സോണി IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ വൈഡ് ആംഗിൾ മാക്രോ ലെൻസ് എന്നിവ അ‌ടങ്ങുന്നതാണ് ഹോണർ 100-ന്റെ ഡ്യുവൽ റിയർ ക്യാമറ മൊഡ്യൂൾ. സെൽഫികൾക്കായി, 50MP ഫ്രണ്ട് ക്യാമറയും ഹോണർ ഇതിൽ നൽകിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. 50MP Sony IMX906 പ്രൈമറി സെൻസർ, 12MP 112° അൾട്രാ-വൈഡ്-ആംഗിൾ മാക്രോ ലെൻസ്, 32MP 50x ടെലിഫോട്ടോ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ ലെൻസ് എന്നിവയാണ് ഹോണർ 100 പ്രോയുടെ ട്രിപ്പിൾ റിയർ ക്യാമറ മൊഡ്യൂളിൽ ഉള്ളത്. ഈ മോഡലിലും ഫ്രണ്ട് ക്യാമറ 50MP തന്നെയാണ്.

12 ജിബി + 256 ജിബി, 16 ജിബി+ 256 ജിബി, 16 ജിബി+ 512 ജിബി എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഹോണർ 100 ലഭ്യമാകുക. അ‌തേസമയം, 100 പ്രോ മോഡലിൽ നാല് ഓപ്ഷനുകൾ ലഭിക്കും. 12 ജിബി+ 256 ജിബി, 16 ജിബി+ 256 ജിബി, 16 ജിബി+ 512 ജിബി, 16 ജിബി+ 1 ജിബി എന്നിവയാണ് സ്റ്റോറേജ് വേരിയന്റുകൾ.