Leading News Portal in Kerala

Google ഈ നാലുകാര്യങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്താൽ എട്ടിന്റെ പണി കിട്ടും | Never Search these 4 things on google


Last Updated:

ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും

News18News18
News18

കുറച്ചുകാലം മുമ്പ് വരെ അറിവുകളും വിവരങ്ങളും ലഭിക്കാന്‍ നാം പുസ്തകങ്ങളെയായിരുന്നു ആശ്രയിച്ചിരുന്നത്. കാലം മാറിയതോടെ ഇന്റര്‍നെറ്റില്‍ തിരഞ്ഞാല്‍ എല്ലാ ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉത്തരം ലഭിക്കുമെന്ന അവസ്ഥയായി. വിവരങ്ങള്‍ അറിയാന്‍ ഗൂഗിളിനെയാണ് ഭൂരിഭാഗം പേരും ആശ്രയിക്കുന്നത്. ഗൂഗിള്‍ സെര്‍ച്ചിലൂടെ അറിവ് നേടുക എന്ന രീതിയാണ് എല്ലാവരും പിന്തുടരുന്നത്.

എന്നാല്‍ നിങ്ങളുടെ മനസില്‍ തോന്നുന്ന എല്ലാ കാര്യങ്ങളും ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിനുകളില്‍ തിരയാമോ? ചില കാര്യങ്ങളെപ്പറ്റി ഗൂഗിളില്‍ തിരയുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നിങ്ങളുടെ ജീവിതം ജയിലഴിക്കുള്ളിലാക്കാനും ഇതിനുസാധിക്കും. തമാശയ്ക്ക് പോലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ പാടില്ലാത്ത നാലുകാര്യങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

1. ബോംബ് നിര്‍മാണം: ബോംബ് എങ്ങനെയാണ് നിര്‍മിക്കുക എന്ന് ഒരിക്കലും ഗൂഗിളില്‍ സെര്‍ച്ച് ചെയ്യരുത്. ഇത്തരം സെര്‍ച്ചുകള്‍ സുരക്ഷാ ഏജന്‍സികള്‍ കര്‍ശനമായി നിരീക്ഷിച്ചുവരികയാണ്. സ്‌ഫോടക വസ്തുക്കളോ ആയുധങ്ങളുമായോ ബന്ധപ്പെട്ട സെര്‍ച്ചും സുരക്ഷാ ഏജന്‍സികളുടെ ശ്രദ്ധ ക്ഷണിച്ചുവരുത്തും. അതിലൂടെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാനും ജയിലിലടയ്ക്കപ്പെടാനും സാധ്യതയുണ്ട്.

2. സൗജന്യ സിനിമ സ്ട്രീമിംഗ് : സൗജന്യമായി സിനിമ സ്ട്രീമിംഗ് എവിടെ ലഭിക്കുമെന്ന് സെര്‍ച്ച് ചെയ്യുന്നതും മൂവി പൈറസിയില്‍ ഏര്‍പ്പെടുന്നതും നിയമവിരുദ്ധമാണ്. കനത്ത പിഴയും തടവും വരെ ഈ കുറ്റത്തിന് ലഭിച്ചേക്കാം.

3. ഹാക്കിംഗ് ട്യൂട്ടോറിയല്‍ : ഗൂഗിളില്‍ ഹാക്കിംഗ് ട്യൂട്ടോറിയലുകള്‍ അല്ലെങ്കില്‍ ഹാക്കിംഗ് സോഫ്റ്റ് വെയര്‍ തിരയുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കാം. അത്തരം വിവരങ്ങള്‍ ആക്‌സസ് ചെയ്യുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമാണ്. ഇവയെല്ലാം ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും.

4. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍: ഗര്‍ഭഛിദ്രം, കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സെര്‍ച്ച് ചെയ്യുന്നത് നിങ്ങളെ അപകടത്തിലാക്കിയേക്കും. ഇത്തരം കാര്യങ്ങള്‍ സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരും. ഈ കണ്ടന്റുകള്‍ കാണുന്നത് നിയമവിരുദ്ധവും വേണ്ടിവന്നാല്‍ വിചാരണയുള്‍പ്പെടെ നേരിടേണ്ടിവരുന്ന കുറ്റകൃത്യവുമാണ്.