YouTube|വീഡിയോയും കാണാം ഷോപ്പിങ്ങും നടത്താം; വ്ലോഗറാണേൽ കമ്മീഷനുമടിക്കാം; യൂട്യൂബിന്റെ പുത്തൻ ഫീച്ചർ|YouTube new feature partner with Flipkart Myntra to expand online Shopping affiliate programme in India
Last Updated:
നിങ്ങളുടെ ചാനലിന് പതിനായിരത്തിൽ കൂടുതൽ സബ്സ്ക്രൈബർമാരുണ്ടോ? ഈ പുതിയ ഓൺലൈൻ ഷോപ്പിംഗ് സംവിധാനത്തിലൂടെ കമ്മീഷൻ നേടാനാവസരം
കണ്ടന്റ് ക്രിയേറ്റർമാർക്കിതാ ഒരു സന്തോഷവാർത്ത. നിങ്ങളുടെ ചാനലിന് പതിനായിരത്തിൽ കൂടുതൽ സബ്സ്ക്രൈബർമാരുണ്ടോ? എങ്കിൽ യൂട്യൂബ് അവതരിപ്പിക്കുന്ന ഈ പുതിയ ഓൺലൈൻ ഷോപ്പിംഗ് സംവിധാനം നിങ്ങൾക്കും പ്രയോജനപ്പെടുത്താം. കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബ് വീഡിയോകൾക്കൊപ്പം ഉൽപ്പന്നങ്ങൾ ടാഗ് ചെയ്യാനും ആരെങ്കിലും വാങ്ങിയാൽ കമ്മീഷൻ ലഭിക്കാനും ഉള്ള അവസരം നൽകുന്ന ഓൺലൈൻ ഷോപ്പിംഗ് സംവിധാനം ഗൂഗിൾ ഇന്ത്യയിൽ അവതരിപ്പിച്ചു.
ഇന്ത്യയിൽ നിന്നുള്ളവർക്ക് മാത്രമാണ് ഈ സേവനം പ്രയോജനപ്പെടുത്താൻ സാധിക്കുക. ബ്ലോഗിലൂടെയാണ് ഗൂഗിൾ ഇക്കാര്യം അറിയിച്ചത്. ആദ്യഘട്ടത്തിൽ ഗൂഗിൾ തിരഞ്ഞെടുക്കുന്ന കണ്ടെന്റർമാർക്കാണ് ഓൺലൈൻ വില്പന നടത്താൻ സാധിക്കുക. ഫ്ലിപ്കാർട്ട്, മിന്ത്ര എന്നിവരാണ് ഓൺലൈൻ ഷോപ്പിങ്ങിൽ യൂട്യൂബിന്റെ ഇന്ത്യയിലെ പങ്കാളികൾ.
വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന വേളയിൽ കാഴ്ചക്കാർക്ക് ലിങ്ക് തുറന്നു ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ക്രിയേറ്റർമാർക്ക് കമ്മീഷൻ ലഭിക്കും. എന്നാൽ കുട്ടികൾക്ക് മാത്രമായ ചാനലുകൾക്കും സംഗീത ചാനലുകൾക്കും ഈ സേവനം പ്രയോജനപ്പെടുത്താൻ ആവില്ല. ഈ ഫീച്ചർ ലഭ്യമാക്കാനായി കണ്ടന്റ് ക്രിയേറ്റർമാർക്ക് അടുത്തയാഴ്ച മുതൽ സൈൻ അപ്പ് ചെയ്യാം.
അപേക്ഷ അംഗീകരിച്ചാൽ അവർക്ക് ഉൽപ്പന്നങ്ങൾ വീഡിയോകൾക്കൊപ്പം ടാഗ് ചെയ്യാം. സാധാരണ വീഡിയോകൾ ലൈവ് സ്ട്രീമുകൾ ഷോർട്സ് എന്നിവയിലെല്ലാം ഇത് സാധ്യമാണ്. നേരത്തെ യുഎസിലും ദക്ഷിണ കൊറിയയിലും സമാന പദ്ധതി യൂട്യൂബ് അവതരിപ്പിച്ചിരുന്നു.
New Delhi,Delhi
October 27, 2024 2:09 PM IST