മോട്ടോ ജി75 5ജി പുറത്തിറങ്ങി, സവിശേഷതകൾ അറിയാം |Moto G75 5G With Snapdragon 6 Gen 3 SoC, IP68 Launched Price, Specifications
ബ്ലൂടൂത്ത് 5.4, ജിപിഎസ്, എല്‍ടിഇപിപി, ഗ്ലോനാസ്സ് ഗലീലിയോ, എന്‍എഫ്‌സി, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, വൈഫൈ 802.11 എന്നിവയാണ് 5ജിക്ക് പുറമെ ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റികള്‍. അസ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ്, ഫ്ലിക്കര്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകളും സൗഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും മോട്ടോ ജി75 സ്‌മാര്‍ട്ട്ഫോണിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 30 വാട്ട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമാണ്. പൂജ്യത്തില്‍ നിന്ന് 50 ശതമാനത്തിലേക്ക് ചാര്‍ജ് എത്താന്‍ 25 മിനിറ്റ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു.