OnePlus ദീപാവലി ഡീലുകൾ ഇതാ : സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും മറ്റും അവിശ്വസനീയമായ കിഴിവുകൾ! | OnePlus Diwali Deals Are Here Incredible Discounts on Smartphones Tablets and More
OnePlus 12 സീരീസിൽ ഫ്ലാഗ്ഷിപ്പ് ഡീൽസ്
OnePlus 12R ഗെയിമിംഗ് പ്രേമികൾക്കുള്ള ഏറ്റവും മികച്ച സെലക്ഷനാണ്. കാരണം 6.78” AMOLED 120Hz ഡിസ്പ്ലേ, LTPO 4.0 ടെക്നോളജി, ക്രയോ–വെലോസിറ്റി കൂളിംഗ് സിസ്റ്റം എന്നിവ ഈ ഫോൺ ഉൾക്കൊള്ളുന്നു. 5,500mAh ബാറ്ററിയാണ് 12R-ന് കരുത്ത് പകരുന്നത്. ഇത് മികച്ച പ്രകടനവും ഡ്യൂറബിലിറ്റിയും ഉറപ്പാക്കി എക്സ്റ്റെൻഡെഡ് ഗെയിമിംഗ് സെഷനുകൾ സാധ്യമാക്കുന്നു.അത് മാത്രമല്ല അതുല്യമായ സൺസെറ്റ് ഡ്യൂൺ കളർ വേരിയന്റ് ഉൾപ്പെടെയുള്ള പ്രത്യേക പതിപ്പുകളിൽ ഇത് ലഭ്യമാണ്.
- സെപ്റ്റംബർ 26 മുതൽ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 3,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ട്.
- 6 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുകൾ.
- സെപ്റ്റംബർ 26 മുതൽ 28 വരെ 8+256GB, 16+256GB എന്നീ രണ്ട് വേരിയന്റുകളിലും 5,000 രൂപ വരെ താൽക്കാലിക വിലക്കുറവ്.
- സെപ്റ്റംബർ 29 മുതൽ ഉപഭോക്താക്കൾക്ക് 8+256GB വേരിയന്റിന് 5,000 രൂപ വരെയും 16+256GB വേരിയന്റിന് 3,000 രൂപ വരെയും താൽക്കാലിക വിലക്കുറവ് ആസ്വദിക്കാം.
- റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് oneplus.in-ൽ നിന്ന് 8+256GB വേരിയന്റ് വാങ്ങുമ്പോൾ 2,000 രൂപ അധിക കിഴിവ് ലഭിക്കും.
ഈ ഉത്സവ സീസണിലെ ഹൈലൈറ്റുകളിലൊന്ന് OnePlus 12 ആണ്. OnePlus 12-ൽ അതിശയകരമായ 2K 120Hz ProXDR ഡിസ്പ്ലേ, Snapdragon® 8 Gen 3 മൊബൈൽ പ്ലാറ്റ്ഫോം, 100W SUPERVOOC ഫാസ്റ്റ് ചാർജിംഗ് എന്നിവ ഫീച്ചർ ചെയ്യുന്നു. ഈ ഉപകരണം ഉപയോക്താക്കൾക്ക് അസാധാരണമായ അനുഭവം വാഗ്ദാനം ചെയ്യുന്നു. ഒരു പ്രത്യേക ദീപാവലി ഓഫർ എന്ന നിലയിൽ OnePlus 12 വാങ്ങുന്ന ഉപഭോക്താക്കൾക്ക് ഒരു കോംപ്ലിമെന്ററി OnePlus Buds Pro 2 ലഭിക്കും. കൂടാതെ, 7,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 6 മാസം വരെ നോ–കോസ്റ്റ് EMI-യും ലഭ്യമാണ്. കൂടാതെ OnePlus 12 വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 2,000 രൂപയുടെ സ്പെഷ്യൽ പ്രൈസ് കൂപ്പണും ലഭിക്കുന്നു.
OnePlus Nord സീരീസ് : കുറഞ്ഞ വിലയിൽ മികച്ച ക്വാളിറ്റി
OnePlus അതിന്റെ ജനപ്രിയ Nord സീരീസിലും അവിശ്വസനീയമായ ഓഫറുകൾ നൽകുന്നുണ്ട്. അടുത്തിടെ പുറത്തിറക്കിയ OnePlus Nord 4 ന്റെ പ്രത്യേകതകൾ മെറ്റൽ യൂണിബോഡി ഡിസൈൻ, ശക്തമായ സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസർ, 256GB വരെ സ്റ്റോറേജ്, ശക്തമായ 5,500mAh ബാറ്ററി എന്നിവയാണ്. 100W SUPERVOOC സാങ്കേതികവിദ്യ ഉപയോഗിച്ച് ഫാസ്റ്റ് ചാർജ് ചെയ്യാവുന്ന ഈ ഫോൺ നിങ്ങളുടെ ചാർജിങ് വേവലാതികളെ ദൂരീകരിക്കുന്നു.
- തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്ക് 2,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും സെപ്റ്റംബർ 26 മുതൽ 6 മാസം വരെ നോ–കോസ്റ്റ് EMI-യും.
- പ്രത്യേക പ്രൈസ് കൂപ്പണുകൾ: 8+128GB / 12+256GB വേരിയൻ്റുകൾക്ക് 2,000 രൂപയും 8+256GB വേരിയൻ്റിന് 3,000 രൂപയും കിഴിവ്.
- oneplus.in സൈറ്റിൽ നിന്ന് Nord 4 വാങ്ങുന്ന വിദ്യാർത്ഥികൾക്ക് OnePlus Nord Buds 3 Pro, Nord Buds 3, Nord Buds 2, Nord Buds 2R എന്നിവയിൽ 1,000 രൂപ കിഴിവ് ലഭിക്കും.
OnePlus Nord CE4 യിൽ Snapdragon 7 Gen 3 ചിപ്സെറ്റ്, 256GB വരെ സ്റ്റോറേജ്, 6.7-ഇഞ്ച് ഫുൾ HD+ AMOLED ഡിസ്പ്ലേ വിത്ത് 120Hz റിഫ്രഷ് റേറ്റ് എന്നിവയാണുള്ളത് . നിങ്ങൾ OnePlus Nord CE4 വാങ്ങുമ്പോൾ ഒരു പ്രത്യേക ബണ്ടിൽ ഡീലിൻ്റെ ഭാഗമായി നിങ്ങൾക്ക് OnePlus Nord Buds 2R ൻ്റെ ഒരു കോംപ്ലിമെൻ്ററി ജോഡി ലഭിക്കും. 1,500 രൂപയുടെ താൽകാലിക വിലക്കുറവും 3 മാസത്തേക്ക് നോ കോസ്റ്റ് EMI-യോടെ INR 1,500 വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ആസ്വദിക്കൂ.
Nord CE4 Lite ന് ഒപ്പം കോംപ്ലിമെൻ്ററി OnePlus Bullets Wireless Z2 മാത്രമല്ല, ഉപഭോക്താക്കൾക്ക് 2,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾക്കൊപ്പം 3 മാസത്തേക്ക് നോ–കോസ്റ്റ് EMI ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു.
അവതരിപ്പിക്കുന്നു OnePlus Open: ദി ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ്
ഈ ദീപാവലിയിൽ ഗ്രാൻഡ് എൻട്രി നടത്തുന്നത് OnePlus Open ആണ് – വൺപ്ലസിൻ്റെ ആദ്യത്തെ ഫോൾഡബിൾ ഫ്ലാഗ്ഷിപ്പ് ഫോൺ, അത് അത്യാധുനിക സാങ്കേതികവിദ്യയെ പ്രീമിയം ഡിസൈനുമായി അനായാസമായി സംയോജിപ്പിച്ചിരിക്കുന്നു. എമറാൾഡ് ഡസ്ക്, വോയേജർ ബ്ലാക്ക്, സ്പെഷ്യൽ അപെക്സ് എഡിഷൻ എന്നീ മൂന്ന് ആകർഷകമായ വർണ്ണങ്ങളിൽ ഇത് ലഭ്യമാണ്. OnePlus Open നിങ്ങളുടെ മൊബൈൽ എക്സ്പീരിയൻസ് ഉയർത്താൻ രൂപകൽപ്പന ചെയ്തതാണ്.
ഉത്സവ ഓഫറുകളുടെ ഭാഗമായി, OnePlus Open അപെക്സ് എഡിഷൻ വാങ്ങുന്ന ഉപഭോക്താക്കൾക്ക് കോംപ്ലിമെൻ്ററി OnePlus Watch 2 ലഭിക്കും. ഇത് എല്ലാ വിൽപ്പന ചാനലുകളിലും ലഭ്യമാണ്. തിരഞ്ഞെടുത്ത ബാങ്ക് കാർഡുകളിൽ 12 മാസം വരെ നോ–കോസ്റ്റ് EMI ഓപ്ഷനുകളോടൊപ്പം 20,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും ലഭിക്കുന്നതാണ്.അങ്ങനെ ഇത് നിങ്ങൾ നഷ്ടപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒരു ഡീലായി മാറിയിരിക്കുന്നു!
Tablets and IoT ഡിവൈസുകളിലെ ഓഫറുകൾ
OnePlus Pad 2 ആണ് ഈ ദീപാവലിയിലെ മറ്റൊരു മികച്ച പിക്ക്. 12.1 ഇഞ്ച് 3K ഡിസ്പ്ലേയും ശക്തമായ 9,510mAh ബാറ്ററിയും ഇതിൽ ഫീച്ചർ ചെയ്യുന്നു . ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളിൽ 5,000 രൂപ അധിക കിഴിവും ആസ്വദിക്കാം. OnePlus Pad Go യും സമാന കിഴിവുകളോടെയും ലഭ്യമാണ്, കൂടാതെ റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
OnePlus അവരുടെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളിലും Oneplus Watch 2, Watch 2R എന്നിവയിലും മികച്ച ലാഭം വാഗ്ദാനം ചെയ്യുന്നു. OnePlus Watch 2 ഏകദേശം 3,000 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടിലും 12 മാസം വരെ നോ കോസ്റ്റ് EMI ഓപ്ഷനുകളോടെയും ലഭ്യമാണ്. കൂടാതെ ഉത്സവ സീസണിൽ 2,000 രൂപയുടെ താൽകാലിക വില കുറവുമുണ്ട്. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് 1,000 രൂപ അധിക കിഴിവ് ആസ്വദിക്കാം.കൂടാതെ oneplus.in വഴി വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 1,000 രൂപയുടെ പ്രത്യേക കിഴിവ് ലഭിക്കും.
OnePlus Watch 2R ൽ, ഉപഭോക്താക്കൾക്ക് 2,000 രൂപ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും 6 മാസം വരെ നോ കോസ്റ്റ് EMI യും ലഭ്യമാണ്. ഈ വാച്ചിന് ദീപാവലി സമയത്ത് 3,000 രൂപയുടെ താൽക്കാലിക വിലക്കുറവും ലഭിക്കും. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് 500 രൂപ അധിക കിഴിവ് ലഭിക്കും, അതേസമയം വിദ്യാർത്ഥികൾക്ക് oneplus.in വഴി വാങ്ങുമ്പോൾ 500 രൂപ ലാഭിക്കാം.
അടിപൊളി ഓഡിയോ ഡീലുകൾ : OnePlus Buds 3, Buds 3 Pro, and Nord Buds Series
OnePlus Buds 3 , Buds 3 Pro എന്നിവയിൽ നിന്നുള്ള വളരെ മികച്ച സൗണ്ട് ക്വാളിറ്റിയിൽ നിങ്ങളുടെ ദീപാവലി ആഘോഷങ്ങൾ പൂർത്തിയാക്കൂ. നോയ്സ് ക്യാൻസലേഷന് ഒപ്പം ഫലപ്രദവും സന്തുലിതവുമായ സൗണ്ട് വാഗ്ദാനം ചെയ്യുന്നു. പ്രത്യേക ദീപാവലി കിഴിവുകളിൽ OnePlus Buds 3 യിൽ 500 രൂപ വരെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും 1,000 രൂപയുടെ താൽക്കാലിക കിഴിവും ഉൾപ്പെടുന്നു. റെഡ് കേബിൾ ക്ലബ് അംഗങ്ങൾക്ക് 500 രൂപ അധിക കിഴിവ് ലഭിക്കും, കൂടാതെ oneplus.in സൈറ്റിൽ നിന്ന് Buds 3 വാങ്ങുമ്പോൾ വിദ്യാർത്ഥികൾക്ക് 300 രൂപ അധിക കിഴിവ് ലഭിക്കും. OnePlus 12 അല്ലെങ്കിൽ 12R വാങ്ങുന്ന ഉപഭോക്താക്കൾക്ക് Buds 3 യിൽ അധികമായി 1,000 രൂപ കിഴിവ് ലഭിക്കും.
OnePlus Nord സീരീസിൻ്റെ മറ്റൊരു നാഴികക്കല്ല് അടയാളപ്പെടുത്തിക്കൊണ്ട്, Nord Buds 3, Nord Buds 3 Pro എന്നിവ ആക്റ്റീവ് നോയ്സ് ക്യാൻസലേഷൻ, അനുയോജ്യമായ ഒരു മാസ്റ്റർ ഇക്യു, എക്സ്ക്ലൂസീവ് 3D ഓഡിയോ എന്നിവ പോലുള്ള പ്രീമിയം ഫീച്ചറുകൾ വാഗ്ദാനം ചെയ്യുന്നു. ആക്സസ് ചെയ്യാവുന്ന വിലനിലവാരത്തിൽ ഈ ഇയർബഡുകൾ മികച്ച സൗണ്ട് ക്വാളിറ്റി നൽകുന്നു. Nord Buds 3 യിൽ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടായി 200 രൂപയും 500 രൂപ താൽക്കാലിക ഉത്സവ കിഴിവും ലഭിക്കുന്നു. അതേസമയം വിദ്യാർത്ഥികൾക്ക് oneplus.in സൈറ്റിൽ 200 രൂപ അധികമായി ലാഭിക്കാം. കൂടാതെ oneplus.in സൈറ്റിൽ നിന്ന് Nord CE4 അല്ലെങ്കിൽ CE4 Lite വാങ്ങുന്ന ഉപഭോക്താക്കൾക്ക് Nord Buds 3 യ്ക്ക് 700 രൂപ അധിക കിഴിവ് ലഭിക്കുന്നു. Nord Buds 3 Pro യിൽ 300 രൂപയുടെ ഇൻസ്റ്റന്റ് ബാങ്ക് ഡിസ്കൗണ്ടും 500 രൂപയുടെ താൽക്കാലിക ഫെസ്റ്റിവൽ ഡിസ്കൗണ്ടും ഒപ്പം oneplus.in സൈറ്റിൽ നിന്ന് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് 200 രൂപ അധിക കിഴിവും നൽകുന്നു. oneplus.in സൈറ്റിൽ നിന്ന് Nord CE4 അല്ലെങ്കിൽ CE4 Lite വാങ്ങുന്നവർക്ക് Nord Buds 3 Pro യിൽ 500 രൂപ അധിക കിഴിവ് വാഗ്ദാനം ചെയ്തിരിക്കുന്നു.
ഈ ഓഫറുകൾ എവിടെ ലഭ്യമാകും
സെപ്റ്റംബർ 26 മുതൽ Oneplus.in, Amazon.in, OnePlus എക്സ്പീരിയൻസ് സ്റ്റോറുകൾ, റിലയൻസ് ഡിജിറ്റൽ, ക്രോമ, വിജയ് സെയിൽസ് തുടങ്ങിയ വിവിധ ഓഫ്ലൈൻ പാർട്ണർ സ്റ്റോറുകൾ എന്നിവയുൾപ്പെടെ എല്ലാ സെയിൽസ് ചാനലുകളിലും OnePlus ദീപാവലി ഓഫറുകൾ ലൈവാണ്.
New Delhi,New Delhi,Delhi
September 27, 2024 8:32 PM IST
OnePlus ദീപാവലി ഡീലുകൾ ഇതാ : സ്മാർട്ട്ഫോണുകൾക്കും ടാബ്ലെറ്റുകൾക്കും മറ്റും അവിശ്വസനീയമായ കിഴിവുകൾ!