‘കോൺടാക്ട് സിങ്കിങ് ‘പുതിയ അപ്ഡേഷനുമായി WhatsApp| WhatsApp working on contact syncing facility after announcing multiple account feature
Last Updated:
ഈ പുതിയ ഫീച്ചർ ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലഭ്യമായി എന്നാണ് റിപ്പോർട്ട്
ഒന്നിൽ കൂടുതൽ അക്കൗണ്ടുകൾ ഉപയോഗിക്കുന്നവർക്കായി വാട്സ്ആപ്പ് (whatsapp )പുതിയ ഫീച്ചർ കൊണ്ടുവരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫീച്ചർ നിലവിൽ പരീക്ഷണഘട്ടത്തിൽ ആണെന്നും ഉപയോക്താക്കൾക്ക് കോണ്ടാക്ടുകൾ മികച്ച രീതിയിൽ മാനേജ് ചെയ്യാൻ ഫീച്ചർ സഹായിക്കുമെന്നും കരുതുന്നു. ഈ പുതിയ ഫീച്ചർ ആപ്പിന്റെ ബീറ്റാ പതിപ്പിൽ ലഭ്യമായി എന്നാണ് റിപ്പോർട്ട് .ഫീച്ചർ ഉടനെ തന്നെ സാധാരണ ഉപഭോക്താക്കൾക്കും ലഭ്യമാകും. ഉപയോക്താക്കൾക്ക് കോൺടാക്ട് ലിസ്റ്റുകൾ മറ്റൊരു അക്കൗണ്ടിലേക്ക് ചേർക്കാൻ കഴിയുന്നതാണ് ഈ ഫീച്ചറിന്റെ സവിശേഷത.
ഒന്നിലധികം വാട്സ്ആപ്പ് അക്കൗണ്ടുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യം വച്ചാണ് പുതിയ ഫീച്ചർ.ഓഫീസിലെയും മറ്റ് വ്യക്തിഗത കോൺടാക്റ്റുകളും പ്രത്യേകം സൂക്ഷിക്കാനും ഇതിൽ സൗകര്യമുണ്ട്. ഉപയോക്താക്കൾ കോൺടാക്ട് സിങ്കിങ് ഓഫ് ചെയ്താൽ പുതിയ വാട്സ്ആപ്പ് (WhatsApp ) അപ്ഡേറ്റിൽ മാനുവൽ സിങ്കിങ് ഓപ്ഷൻ ലഭ്യമാകും. ഇത് തിരഞ്ഞെടുക്കുന്ന കോണ്ടാക്ടുകൾ മാത്രം സിങ്ക് ചെയ്യാൻ സഹായിക്കും .മുഴുവൻ കോൺടാക്ട്സും ഉപയോക്താക്കൾക്ക് അവരുടെ ലിങ്ക് ചെയ്ത ഡിവൈസുകളിൽ ലഭ്യമാകാൻ താല്പര്യമില്ലെങ്കിൽ സിങ്ക് ചെയ്ത കോണ്ടാക്ടുകൾ ആൺസിങ്ക് ചെയ്യാനും കഴിയും.
Summary: With contact syncing, WhatsApp users can control how contacts are synced for each account independently, without having to sync the entire address book
New Delhi,Delhi
September 02, 2024 3:06 PM IST