Leading News Portal in Kerala

ചൈനീസ് റോക്കറ്റ് ലോങ്ങ് മാർച്ച് 6എ തകർന്നു: വഹിച്ചത് 18 ഉപഗ്രഹങ്ങളെ, ആശങ്ക പരത്തി അവശിഷ്ടങ്ങൾ | Chinese rocket long march 6a breaks apparts create space debries


Last Updated:

ഉപഗ്രഹങ്ങളെൾ ഭ്രമണപഥത്തിൽ വിക്ഷേപിച്ച ശേഷമായിരുന്നു റോക്കറ്റ് തകർന്നത്.

പ്രതീകാത്മക ചിത്രംപ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

18 ഉപഗ്രഹങ്ങളയും വഹിച്ചു കൊണ്ട് പറന്നുയർന്ന ചൈനീസ് റോക്കറ്റായ ലോങ് മാർച്ച് 6എ തകർന്നു. ഭൌമോപരിതലത്തിൽ നിന്നും 810 കിലോമീറ്റർ ഉയരത്തിൽ, ലോ എർത്ത് ഓർബിറ്റിൽ വച്ചാണ് റോക്കറ്റ് തകന്നതെന്നാണ് സൂചന. ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ വിക്ഷേപിച്ച ശേഷമായിരുന്നു റോക്കറ്റ് തകർന്നത്. റോക്കറ്റ് തകന്നതിന്റെ നൂറ്കണക്കിന് അവശിഷ്ടങ്ങൾ ഭ്രമണപഥത്തിലെ മറ്റ് ഉപഗ്രഹങ്ങൾക്ക് ഭീഷണിയായി രൂപപ്പെട്ടതായാണ് വിവരം. റോക്കറ്റ് തകരാനുണ്ടായകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചൈനയുടെ ഉപഗ്രഹ ഇൻ്റർനെറ്റ് പദ്ധതിയുടെ ഭാഗമായായിരുന്നു റോക്കറ്റ് വിക്ഷേപിച്ചത്.

ചൈനയുടെ പതിനെട്ട് ജി60 ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിലെ ഭ്രമണപഥത്തിൽ എത്തിയ്ക്കാനായി ആഗസ്റ്റ് ആറിനാണ് ലോംഗ് മാർച്ച് 6എ പറന്നുയർന്നത്. 14000 ഉപഗ്രഹങ്ങളുടെ ഒരു ശൃംഖല സ്ഥാപിക്കുന്ന പദ്ധതിയുടെ ഭാഗമായാണ് റോക്കറ്റ് വിക്ഷേപിച്ചത്. ഷാങ്ഹായ് സ്പേസ്കോം സാറ്റലൈറ്റ് ടെക്നോളജിയാണ് ജി60 ഉപഗ്രഹങ്ങൾ വികസിപ്പിച്ചത്. ചൈനീസ് അക്കാദമി ഒഫ് സയൻസിന് കീഴിലുള്ള ഇന്നോവേഷൻ അക്കാദമി ഫോർ മൈക്രോ സാറ്റലൈറ്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.

എന്നാൽ പദ്ധതിയുടെ തുടക്കം തന്നെ റോക്കറ്റ് തകരുകയും ഇത്രയേറെ അവശിഷ്ടങ്ങൾ സൃഷ്ടിക്കുകയും ചെയ്തത് മറ്റ് കൃതൃമ ഉപഗ്രഹങ്ങൾക്ക് ഭീഷണിയാകുമെന്ന ആശങ്കയിലാണ് ശാസ്ത്ര ലോകം. അതേ സമയം ബൂസ്റ്റർ പുനരുപയോഗ സാദ്ധ്യതയുള്ള റോക്കറ്റുകൾ ഉപയോഗിക്കുന്നതിലൂടെ ബഹിരാകാശ അവശിഷ്ടങ്ങൾ കുറയ്ക്കാനാകും. വിക്ഷേപണ ശേഷം ബൂസ്റ്ററുകളെ തിരിച്ചിറക്കാനുമാകും.

ഈവർഷം ആറ് വിക്ഷേപണങ്ങലിളിലൂടെ 108 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കുകയെന്നതാണ് ചൈനയുടെ ലക്ഷ്യം. 2025 ഓടെ 500 ഉപഗ്രഹങ്ങൾ നിർമ്മിക്കാനും പദ്ധതിയുണ്ട്. പൂർണമായും ചൈനയിൽ തന്നെയാണ് ഉപഗ്രഹങ്ങളുടെ നിർമ്മാണം. ഉപഗ്രഹങ്ങൾ പ്രവർത്തന ക്ഷമമാകുന്നതോടെ ഇൻ്റർനെറ്റ് രംഗത്ത് വൻ ശക്തിയാകാൻ കഴിയുമെന്നാണ് ചൈനയുടെ പ്രതീക്ഷ. അതേസമയം യു.എസ് കമ്പനിയായ സ്പേസ് എക്സിന് വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട് ഈ നീക്കം.