മൊബൈൽ ഫോൺ മിനിറ്റുകൾക്കകം ചാർജ് ചെയ്യാം: ലോകത്തെ അതിവേഗ ചാർജിങ്ങ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി റിയൽമി realme to introduce worlds fastest mobile charging technology
Last Updated:
ചൈനയിലെ ഷെൻഷെനിൽ നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിലായിരിക്കും റിയൽമി വികസിപ്പിച്ചെടുത്ത പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്.
ഇനി മൊബൈൽ ചാർജ് ആകാൻ മണിക്കൂറുകൾ കാത്തിരിക്കേണ്ടതില്ല. മിനിറ്റുകൾക്കകം മൊബൈൽ ഫുൾ ചാർജിലേക്കെത്തുന്ന അതിവേഗ സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങുകയാണ് ചൈനീസ് സ്മാർട്ട് ഫോൺ ബ്രാൻഡായ റിയൽമി.
ചൈനയിലെ ഷെൻഷെനിൽ ആഗസ്റ്റ് 13, 14, 15 തീയതികളിൽ നടക്കുന്ന വാർഷിക 828 ഫാൻ ഫെസ്റ്റിലായിരിക്കും റിയൽമി വികസിപ്പിച്ചെടുത്ത പുത്തൻ സാങ്കേതിക വിദ്യ അവതരിപ്പിക്കുന്നത്. 300 വാട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യയാണ് അവതരിപ്പിക്കാനൊരുങ്ങുന്നത് എന്നാണ് സൂചന. ‘ഇതിനെ ഒരു അത്ഭുതം എന്ന് വിളിക്കാം’ എന്ന് പറയുന്ന ഒരു സോഷ്യൽ മീഡിയ പോസ്റ്റർ മാത്രമാണ് ഇതുമായി ബന്ധപ്പെട്ട് കമ്പനി പുറത്ത് വിട്ടിരിക്കുന്നത്.
14നാണ് അവതരണ പരിപാടി നടക്കുന്നത്.അതിവേഗ ചാർജിങ്ങ് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനെക്കുറിച്ച് റിയൽമിയുടെ ഗ്ളോബൽ മാർക്കറ്റിംഗ് ഡയറക്ടർ ഫ്രാൻസിസ് വോങ് വ്യക്തമാക്കിയിരുന്നു. ഇദ്ദേഹം നൽ കിയ സൂചന പ്രകാരം 300 വാട്ട് ഫാസ്റ്റ് ചാർജിംഗ് സാങ്കേതിക വിദ്യയിൽ വെറും മൂന്ന് മിനിറ്റു കൊണ്ട് മൊബൈൽ ചാർജ് 50 ശതമാക്കാനും 5 മിനിറ്റിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 ശതമാനമാക്കാനും കഴിയും.
ഇതു കൂടാതെ അതിവേഗ സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിലേക്ക് നയിച്ച ചാർജിങ്ങ് പവർ, ബാറ്ററി ടെക്നോളജി, കൺവേർട്ടർ സൈസ്, പവർ റിഡക്ഷൻ ഡിസൈൻ എന്നിവയുമായി ബന്ധപ്പെട്ട കമ്പനിയുടെ പുതിയ നാല് കണ്ടുപിടിത്തങ്ങൾ പരിപാടിയിൽ അവതരിപ്പിക്കുകയും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഫോട്ടേഗ്രാഫി സാങ്കേതിക വിദ്യ, ഫോണിൻ്റെ പ്രകടനം മെച്ചപ്പെടുത്തുന്ന സാങ്കേതിക വിദ്യകൾ എന്നിവയെക്കുറിച്ചുള്ള പ്രഖ്യാപനങ്ങളും ഉണ്ടാകും
New Delhi,Delhi
August 09, 2024 12:11 PM IST
മൊബൈൽ ഫോൺ മിനിറ്റുകൾക്കകം ചാർജ് ചെയ്യാം: ലോകത്തെ അതിവേഗ ചാർജിങ്ങ് സാങ്കേതിക വിദ്യ അവതരിപ്പിക്കാനൊരുങ്ങി റിയൽമി