Leading News Portal in Kerala

കേരള തീരത്ത് 468 മത്സ്യ ഇനങ്ങൾ കണ്ടെത്തി; ഏഴ് പുതിയ ഇനങ്ങളും!

 സർവേയിൽ 370 ഇനം മീനുകളും (ഫിൻ ഫിഷ്) 98 ഇനം പുറന്തോടുള്ള മത്സ്യങ്ങളും (ഷെൽ ഫിഷ്) ഉൾപ്പെടുന്നു. മത്തി, ചൂര, കോഡ്, ചെമ്മീൻ, കണവ തുടങ്ങിയ പരിചിത മത്സ്യ ഇനങ്ങൾക്കൊപ്പം വിവിധയിനം സ്രാവുകൾ ഉൾപ്പെടെയുള്ള അടിത്തട്ടിൽ വസിക്കുന്ന മത്സ്യങ്ങളെയും സർവേയിൽ കണ്ടെത്തി. ഗവേഷകർ ഇതിനുമുമ്പ് രേഖപ്പെടുത്താത്ത ഏഴ് പുതിയ മത്സ്യ ഇനങ്ങളെയും കണ്ടെത്തിയത് ആവേശകരമായ വസ്തുതയാണ്. ഈ കണ്ടെത്തലോടെ, കേരള തീരത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ള മത്സ്യ ഇനങ്ങളുടെ എണ്ണം 1027 ആയി ഉയർന്നു. ഒറ്റദിവസത്തെ സർവേയിൽ 370 ഇനം മീനുകളെ കണ്ടെത്തിയത് വലിയ നേട്ടമാണെന്ന് CMFRI ഡയറക്ടർ ഡോ. എ. ഗോപാലകൃഷ്ണൻ പറഞ്ഞു.