Leading News Portal in Kerala

വയര്‍ലെസ് ചാര്‍ജിംഗും പ്രീമിയം ഡിസൈനും; മോട്ടറോളയുടെ പുതിയ മോട്ടോ ജി ഫോണിന്റെ വിലയെത്ര? | Motorola new Moto G phone with Wireless charging and premium design | Tech


Last Updated:

വയര്‍ലെസ് ആയി 15W ചാര്‍ജിംഗ് വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്

കുറഞ്ഞ വിലയില്‍ പ്രീമിയം ഫീച്ചറുകളുള്ള ഫോണുകള്‍ വിപണിയിലെത്തിക്കുന്ന ധാരാളം ബ്രാന്‍ഡുകള്‍ ഇന്നുണ്ട്. ഈ പട്ടികയിലേക്ക് ഏറ്റവും പുതിയായി കൂട്ടിച്ചേര്‍ക്കപ്പെട്ട ബ്രാന്‍ഡാണ് മോട്ടറോള. വയര്‍ലെസ് ചാര്‍ജിങ്ങുള്ള മോട്ടോ ജി 5ജി ഫോണിന് വിപണിയില്‍ 25,000-ന് താഴെ മാത്രമാണ് വില. മോട്ടോ ജി പവര്‍ 5ജി സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയിലെ തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഇപ്പോള്‍ ലഭ്യമാണ്. വയര്‍ലെസ് ആയി 15W ചാര്‍ജിംഗ് വേഗതയാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. വയേര്‍ഡ് ചാര്‍ജിംഗില്‍ 30W ചാര്‍ജിംഗ് വേഗതയുണ്ടാകുമെന്നും കമ്പനി അവകാശപ്പെടുന്നു.

മീഡിയടെക് ഡൈമെന്‍സിറ്റി (MediaTek Dimenstiy) ചിപ്‌സെറ്റാണ് ഫോണിന് കരുത്ത് പകരുന്നത്. കൂടാതെ 50മെഗാ പിക്‌സല്‍ പ്രൈമറി ക്യാമറയും 5000 എംഎഎച്ച് ബാറ്ററിയുമാണ് ഈ ഫോണിനുള്ളത്. വയര്‍ലെസ് ചാര്‍ജിംഗിനാണ് കമ്പനി പ്രധാന്യം കൊടുക്കുന്നതെന്നതിനാല്‍ ചാര്‍ജര്‍ ആവശ്യമുണ്ടെങ്കില്‍ അത് നിങ്ങള്‍ വേറെ പണം മുടക്കേണ്ടി വരും. നത്തിങ് ഫോണ്‍ 2എ പോലെ പ്രത്യേകം ചാര്‍ജര്‍ വാങ്ങേണ്ടി വരുമെന്ന് സാരം. 50000 രൂപയ്ക്ക് മുകളില്‍ വിലയുള്ള ഫോണുകള്‍ക്കാണ് നിലവില്‍ വയര്‍ലെസ് ചാര്‍ജിങ് ഫീച്ചര്‍ ഉള്ളത്. ഫോണ്‍ 1, ഫോണ്‍ 2 പോലുള്ള ഫോണുകൾക്ക് 30000 രൂപയില്‍ താഴെ മാത്രമേ വിലയുള്ളൂവെങ്കിലും അവയ്ക്ക് വയര്‍ലെസ് ചാര്‍ജിങ് കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനത്തിന് അല്‍പം വിലയേറുമെന്നതിനാല്‍ ഫോണിന്‍റെ വിലയിലും അത് പ്രതിഫലിക്കും. എന്നാല്‍ 25000 രൂപയിൽ താഴെ വിലയില്‍ മോട്ടറോള ഈ ഫോണ്‍ അവതരിപ്പിച്ചതോടെ ഇനി കൂടുതല്‍ ബ്രാന്‍ഡുകള്‍ ആ പാതപിന്തുടരുമെന്നാണ് കരുതുന്നത്. വയര്‍ലെസ് ചാര്‍ജിംഗ് വളരെക്കാലമായി നിലവിലുണ്ട്. എന്നാല്‍, താങ്ങാവുന്ന വിലയില്‍ ഈ ഫീച്ചര്‍ ഉള്ള ഫോണ്‍ ലഭ്യമായിരിക്കുന്നത് സാധാരണക്കാര്‍ക്കും പ്രയോജനപ്പെടുമെന്ന് കരുതാം. ഇതിനൊപ്പം നേരത്തെയിറങ്ങിയ പതിപ്പുകളില്‍ കാണാതിരുന്ന എന്‍എഫ്‌സിയും മോട്ടോ ജി ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.