യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എലോൺ മസ്ക്; പുതിയ പദ്ധതി പ്രഖ്യാപിച്ച് മസ്ക്|Elon Musk’s X to launch dedicated TV app to take on YouTube | Tech
Last Updated:
യൂട്യൂബിന്റെ ആപ്പിന് അവകാശപ്പെടാനുള്ള എല്ലാ ഫീച്ചറുകളും എക്സിന്റെ ആപ്പിന് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ.
യൂട്യൂബിന് മുട്ടൻ പണിയൊരുക്കാൻ പ്ലാനിട്ട് എക്സ് തലവൻ എലോൺ മസ്ക്. ഇതുമായി ബന്ധപ്പെട്ടുള്ള തന്റെ പുതിയ പദ്ധതി പ്രഖ്യാപിച്ച് മസ്ക്.യൂട്യൂബിന് സമാനമായി എക്സിന്റെ നേതൃത്വത്തിൽ പുതിയ വീഡിയോ പ്ലാറ്റ്ഫോം ആരംഭിക്കാനാണ് മസ്ക് പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ ആഴ്ച തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ടിവി ആപ്പ് പോലെ ആയിരിക്കും ഇത് പ്രവർത്തിക്കുക.
സാംസങ്, ആമസോൺ സ്മാർട് ടിവി എന്നിവയിലാണ് എക്‌സിന്റെ ടിവി ആപ്പ് ആദ്യം എത്തുന്നതെന്ന് ഫോർച്ച്യൂണിന്റെ റിപ്പോർട്ടിൽ പറയുന്നു. യൂട്യൂബിനെ കൂടാതെ ട്വിച്ച് എന്ന വീഡിയോ സ്ട്രീമിങ് സേവനത്തോട് മത്സരിക്കാനും സിഗ്നൽ എന്ന മെസേജിങ് ആപ്പുമായും റെഡ്ഡിറ്റുമായി മത്സരിക്കാനും എക്‌സിന് പദ്ധതിയുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
യൂട്യൂബിന്റെ ആപ്പിന് അവകാശപ്പെടാനുള്ള എല്ലാ ഫീച്ചറുകളും എക്സിന്റെ ആപ്പിന് ഉണ്ടായിരിക്കും എന്നാണ് റിപ്പോർട്ടുകൾ. നിലവിൽ യൂട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്ന കണ്ടന്റ് ക്രിയേറ്റർമാർക്ക് യൂട്യൂബിൽ നിന്ന് വരുമാനം ലഭിക്കുന്നുണ്ട്. ഇതേ പദ്ധതി എക്സ് ആപ്പിലും അവതരിപ്പിക്കാൻ മസ്ക് പദ്ധതിയിട്ടിട്ടുണ്ട്.
New Delhi,New Delhi,Delhi
March 12, 2024 1:13 PM IST